കോടതി മുറിയിലിരുന്ന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പു കടിയേറ്റു. മുംബൈ പനവേലിലെ കോടതിയില്‍ ചേംബറിലിരിക്കുമ്പോഴാണ് മജിസ്‌ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്. വിഷമില്ലാത്ത ഇനത്തിൽപ്പെട്ട പാമ്പാണ് മജിസ്‌ട്രേറ്റിനെ കടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജഡ്ജിയുടെ ഇടതുകൈയിലാണ് പാമ്പ് കടിച്ചത്.
കടിയേറ്റ ഇദ്ദേഹത്തെ ആദ്യം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയിലെത്തിച്ചു പിന്നീട് അവിടെ നിന്ന് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.പാമ്പിനെ പിടികൂടിയ ശേഷം കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി രണ്ടിലാണ് സംഭവം. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും കോടതിക്കെട്ടിടത്തിന്‍റെ പിന്‍ഭാഗം കാടുപിടിച്ച നിലയിലാണെന്നുമാണ് വിവരം.