അഞ്ചല്‍: ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന രണ്ടാമനും മരിച്ചു. ഏരൂര്‍ സ്വദേശി സജു രാജ് (35) ആണ് മരിച്ചത്. തെക്കേവയല്‍ ഭാഗത്ത് കാടു വെട്ടിനീക്കുന്നതിനിടെ ഞായറാഴ്ചയാണ് സജുരാജിനു പാമ്പുകടിയേല്‍ക്കുന്നത്.
പിന്നീട് സജുരാജിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും നില വഷളായതോടെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിവന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇതോടെ പ്രദേശത്ത് പാമ്പുകടിയേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി.
ഏരൂർ തെക്കേവയൽ മായാ വിലാസത്തിൽ രാമചന്ദ്രൻ ( 65 ) കഴിഞ്ഞ ദിവസം പാന്പുകടിയേറ്റ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 24 ന് ഉച്ചയോടെ വീടിനുസമീപത്ത് റോഡില്‍ വച്ചായിരുന്നു പാമ്പുകടിച്ചത്.
ഉടന്‍ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. താലൂക്കാശുപത്രിയിൽ ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരിച്ചു.