ശരീരത്തിൽ കൂടി പെരുപാമ്പുകൾ ഇഴയുമ്പോൾ യാതൊരു ഭാവഭേദവുമില്ലാതെ കൊച്ചുകുട്ടി മൊബൈൽ ഫോണിൽ കാർട്ടൂണ്‍ കാണുന്നതിന്റെ ദൃശ്യങ്ങൾ അമ്പരപ്പുളവാക്കുന്നു. ഇന്തോനേഷ്യയിലെ തങ്കേറാംഗിലാണ് സംഭവം.
ധ്യാലൻ മഹാറാണി എന്നാണ് ഈ മൂന്ന് വയസുകാരിയായ കുട്ടിയുടെ പേര്. ശരീരത്തിൽ കൂടി ആറ് പാമ്പുകൾ ഇഴയുമ്പോൾ യാതൊരു പേടിയുമില്ലാതെ ഈ കുട്ടി മൊബൈൽ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു.
കാർട്ടുണ്‍ കാണുന്നതിന് പാമ്പുകൾ തടസമാകുമ്പോൾ ഈ കുട്ടി കൈകൊണ്ട് പാമ്പിനെ മാറ്റിയിടുന്നതും കാണാം. എന്നാൽ ഇത്തരം ദൃശ്യങ്ങളിലൂടെ ആദ്യമായല്ല മഹാറാണി സോഷ്യൽമീഡിയയുടെ ശ്രദ്ധനേടുന്നത്. ഇതിനു മുമ്പ് മഹാറാണി മുതലയെ ബ്രഷ് ചെയ്യിക്കുന്നതിന്റെ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.