ചിങ്ങവനം: തരിശുനിലങ്ങൾ പാട്ടത്തിനെടുത്തു കൃഷി ചെയ്യാനൊരുങ്ങിയ കർഷകർക്കു വിനയായി വിഷപ്പാന്പുകൾ. കാടുകയറി കിടക്കുന്ന പാടങ്ങളിൽ ജെസിബി ഉപയോഗിച്ച് കാടും, പടർപ്പ് പറിച്ച് നീക്കുന്നതിനിടെയാണു മൂർഖനും അണലിയും അടക്കമുള്ള പാന്പുകൾ കർഷകരുടെ ശ്രദ്ധയിൽ പെടുന്നത്.
ഇതിനെ നേരിടാൻ മറ്റു മാർഗങ്ങളൊന്നുമില്ലാത്തതിനാൽ പിൻവാങ്ങുകയാണ്. ഇതുമൂലം ഭാരിച്ച നഷ്ടമാണു കർഷകർക്കുണ്ടാകുന്നത്. പനച്ചിക്കാട്, കല്ലുങ്കൽ കടവ് പാടശേഖരത്തിലാണു കർഷകർക്ക് പാന്പുകൾ വിനയായത്. പ്രളയകാലത്ത് വന്നടിഞ്ഞ പാന്പുകളാണെന്നാണു കർഷകർ കരുതുന്നത്. പാടം വൃത്തിയാക്കുന്നതിനിടെ പ്രാണരക്ഷാർഥം കരയിലേക്കു കയറുന്ന പാന്പുകൾ മൂലം സമീപവാസികളും ഭയാശങ്കയിലാണ്.