ജർമനിയിൽ നിന്നും റഷ്യയിലേക്ക് വിമാനത്തിൽ യാത്ര ചെയ്തയാളുടെ ബാഗിൽ നിന്നും കണ്ടെടുത്തത് ജീവനുള്ള ഇരുപത് പാമ്പുകളെ. കൈവശമുണ്ടായിരുന്ന ബാഗിലാണ് അദ്ദേഹം ഈ പാമ്പുകളെ സൂക്ഷിച്ചിരുന്നത്.
ജർമനിയിലെ ഡുസൽഡോർഫ് വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം പാമ്പുകളുമായി യാത്ര ആരംഭിച്ചത്. ഇവിടെ നിന്നും കുഴപ്പമൊന്നുമില്ലാതെ യാത്ര തുടർന്നെങ്കിലും മോസ്കോയിലെ വിമാനത്താവളത്തിലെത്തിയപ്പോൾ അദ്ദേഹത്തിനു മേൽ പിടിവീഴുകയായിരുന്നു.
ജർമനിയിലുള്ള ഒരു കടയിൽ നിന്നുമാണ് പാമ്പുകളെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ അദ്ദേഹം സമ്മതിച്ചു. പാമ്പുകളെ കൈവശം വയ്ക്കുവാനുള്ള അനുമതി അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കിലും മറ്റൊരു രാജ്യത്തേക്കു ഇവയെ കൊണ്ടുപോകുവാനുള്ള അനുമതി ഇല്ലായിരുന്നുവെന്നാണ് കരുതുന്നത്.