വെയിലേറ്റു വാടിത്തളര്‍ന്നു വരുന്ന പലരും ഒരു കാര്യവുമില്ലാതെ എടിഎമ്മില്‍ കയറാറുണ്ട്. എസി കൊണ്ട് ഒന്നു കുളിരാം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്.
എന്നാല്‍ എന്തു കണ്ടിട്ടാ മൂര്‍ഖന്‍ പാമ്പ് എടിഎമ്മില്‍ കയറുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
പണം പിന്‍വലിക്കാനെത്തിവരെ സ്തബധരാക്കി എടിഎം മെഷീനുള്ള മുറിയില്‍ ഉഗ്ര വിഷമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ് കയറുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റിയത്.
ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാര്‍ക്കറ്റിന് സമീപമുള്ള ഐസിഐസിഐയുടെ എടിഎമ്മിലാണ് പണമെടുക്കാന്‍ എത്തിയവര്‍ നോക്കി നില്‍ക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറി പോയത്.
പാമ്പ് എടിഎമ്മിന് അകത്ത് കയറിയതോടെ പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന് വാതിലടച്ചു.
ഇതോടെ പുറത്ത് കടക്കാന്‍ സാധിക്കാതിരുന്ന പാമ്പ് എടിഎം മെഷീനിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം
. പുറത്ത് പണം എടുക്കാന്‍ വന്നവരേയും വീഡിയോയില്‍ കാണാം. എന്തായാലും മൂര്‍ഖന്‍ പാമ്പിന്റെ എടിഎം പ്രവേശവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളാണ് വരുന്നത്.