സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പ് ! മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍…

കു​ഴി​മ​ന്തി​യി​ല്‍ നി​ന്നും ഷ​വ​ര്‍​മ​യി​ല്‍ നി​ന്നു​മു​ള്ള ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ വാ​ര്‍​ത്ത​ക​ളാ​ണ് എ​വി​ടെ​യും. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വ​രു​ന്നു​ണ്ട്.

ഇ​പ്പോ​ഴി​താ ബീ​ര്‍​ഭും ജി​ല്ല​യി​ലെ മ​യു​രേ​ശ്വ​റി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യെ​ന്ന വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച സ്‌​കൂ​ളി​ല്‍ ത​യ്യാ​റാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച് മു​പ്പ​തോ​ളം കു​ട്ടി​ക​ള്‍​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ത​ന്നെ​യാ​ണ് ഭ​ക്ഷ​ണ​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​രം ല​ഭ്യ​മ​ല്ല. അ​താ​യ​ത്, ആ​രു​ടെ ഭാ​ഗ​ത്താ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​തെ​ന്നോ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​മ്പോ​ള്‍ ത​ന്നെ പാ​മ്പ് ഇ​തി​ല്‍ വീ​ണി​രു​ന്നോ എ​ന്നൊ​ക്കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ചോ​റി​നൊ​പ്പം ന​ല്‍​കി​യ പ​യ​റി​ലാ​യി​രു​ന്നു പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത​ത്രേ. ഇ​തോ​ടെ കു​ട്ടി​ക​ളെ പെ​ട്ടെ​ന്ന് ത​ന്നെ ആ​ശു​പ​ത്രി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു കു​ട്ടി​യൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ത​ന്നെ വൈ​കാ​തെ സു​ഖം പ്രാ​പി​ച്ചു. നി​ല​വി​ല്‍ ഈ ​കു​ട്ടി​യും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

പ​ല ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്നും സ്‌​കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്.

പ്രൈ​മ​റി സ്‌​കൂ​ളു​ക​ളു​ടെ ജി​ല്ലാ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ഇ​തി​നോ​ട​കം ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ജി​ല്ല​യി​ലെ പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലെ​ല്ലാം സ​ന്ദ​ര്‍​ശ​നം ന​ട​ത്തും ബ്ലോ​ക്ക് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫീ​സ​ര്‍ ദീ​പാ​ഞ്ജ​ന്‍ ജ​ന അ​റി​യി​ച്ചു.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ക്‌​നൗ​വി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ കു​ട്ടി​ക​ളെ മ​ന്ത്ര​വാ​ദ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന ത​ര​ത്തി​ലൊ​രു വാ​ര്‍​ത്ത പു​റ​ത്തു​വ​ന്നി​രു​ന്നു.

Related posts

Leave a Comment