മഹാരാഷ്ട്രയിൽ ഒരാൾക്കുണ്ടായ അനുഭവത്തെക്കുറിച്ച് അറിഞ്ഞാൽ മനസമാധനത്തോടെ ഇനി ടോയ്ലറ്റില് പോകാൻ കഴിയില്ല. വീട്ടിലെ ടോയ്ലറ്റില് ഇയാൾ കയറിയപ്പോൾ ക്ലോസറ്റില്‍നിന്ന് അസാധാരണമായ ശബ്ദം കേൾക്കുകയായിരുന്നു. നോക്കിയപ്പോൾ അതിലൊരു പാമ്പ്. ചെറിയ പാമ്പൊന്നുമല്ല. ഏകദേശം പത്തടിയോളം നീളം വരുന്ന പടുകൂറ്റൻ പാമ്പ്.
ഉടൻതന്നെ ഇയാൾ പുറത്തിറങ്ങി ടോയ്ലറ്റിന്റെ വാതിലടച്ചശേഷം പാമ്പ് പിടിത്തക്കാരെ വിളിച്ചു. ശീതൾ കസർ എന്ന പാമ്പുപിടിത്തക്കാരി എത്തി പാമ്പിനെ ക്ലോസറ്റിൽനിന്നു പൊക്കിയെടുത്തു വീടിന് പുറത്തെത്തിച്ചു. ശീതൾ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ ഇതിന്റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വീഡിയോ കണ്ട് ശീതളിന്റെ ധൈര്യത്തെ അഭിനന്ദിച്ചതിനൊപ്പം ഇനി ഞങ്ങൾ എങ്ങനെ ടോയ് ലറ്റിൽ കയറുമെന്ന ആശങ്കയും നിരവധിപ്പേർ പങ്കുവച്ചു. ഉത്തരേന്ത്യയില്‍ ധാരാളമായി കാണപ്പെടുന്ന ഇന്ത്യന്‍ റാറ്റ് സ്നേക്ക് ഇനത്തിൽപ്പെട്ട പാന്പാണു ക്ലോസറ്റിൽ കയറിയത്. വിഷമില്ലാത്ത നിരുപദ്രവകാരികളാണ് ഈ പാന്പുകൾ. എലികളെ പിടികൂടി ഭക്ഷിക്കുന്നതിനാല്‍ കര്‍ഷകരെ ഇവ പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു.