സിഡ്നി: കൊടുങ്കാറ്റോടു കൂടിയ ശക്തമായ മഴയിൽ നിന്ന് രക്ഷപ്പെടാൻ പെരുമ്പാമ്പിന്റെ പുറത്തേറി സഞ്ചരിക്കുന്ന തവളക്കൂട്ടം. വെസ്റ്റേൺ ഓസ്ട്രേലിയയിലെ കുനുനുറയിലാണ് സംഭവം. അത്യപൂർവ നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഞായറാഴ്ച രാത്രിയിൽ കുനുനുറയിൽ ഒരു മണിക്കൂറിൽ ഏഴു സെന്റീ മീറ്റർ മഴ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രദേശത്തെ നദിയിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മറ്റിടങ്ങളിലേക്ക് രക്ഷപെടാൻ തവളകൾ പെരുമ്പാമ്പിനെ ആശ്രയിക്കുകയായിരുന്നെന്ന് ദൃശ്യങ്ങൾ പകർത്തിയ ആൻഡ്രൂ മോക്ക് പറഞ്ഞു.
ഓസ്ട്രേലിയൻ കാൻ ടോഡ്(കരിമ്പൻ പോക്കാന്തവള) ഇനത്തിൽപ്പെട്ട തവളകളാണ് പെരുമ്പാമ്പിന്റെ പുറത്ത് സവാരി നടത്തിയത്. മോക്കിന്റെ പുരയിടത്തിൽ പതിവായി എത്താറുള്ള ഏകദേശം 3.5 മീറ്റർ നീളമുള്ള പെരുമ്പാമ്പാണിത്.