കുട്ടികൾക്കു വിളമ്പിയ ഉച്ചഭക്ഷണത്തിൽ “പാമ്പ്’. മഹാരാഷ്ട്രയിലെ ഗാർഗാവൻ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലെ കുട്ടികൾക്കാണ് കിച്ചടിയിൽ നിന്നും പാമ്പിനെ ലഭിച്ചത്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയായി 80 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.
സംഭവം കണ്ട് അമ്പന്ന സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തിയിരുന്നു. ഇതിനെ തുടർന്ന് കുട്ടികൾ വിശപ്പ് സഹിച്ചിരുന്നുവെന്ന് നാന്ദീത് ജില്ല വിദ്യാഭാസ ഓഫീസർ പ്രശാന്ത് ദിഗ്രാസ്ക്കർ വ്യക്തമാക്കി.
നാട്ടിലുള്ള പാചകക്കാർക്കാണ് കിച്ചടിയുണ്ടാക്കുന്നതിന്റെ കരാർ സ്കൂൾ അധികൃതർ നൽകിയിരിക്കുന്നതെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.