ശിരസും ഉടലും വേർപെട്ട പാമ്പിന്റെ കടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. അമേരിക്കയിലെ ടെക്സസിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. വീടിനു സമീപത്തെ പൂന്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഗ്രഹനാഥയായ ജെന്നിഫർ, നാല് അടി നീളമുള്ള റാറ്റിൽ സ്നേക്കിനെ കാണുന്നത്.
ഉടൻ തന്നെ ഇവർ ഭർത്താവിനെ ഇവിടേക്കു വിളിച്ചു. ഇവിടെ എത്തിയ അദ്ദേഹം കൈയ്യിലിരുന്ന ഷവ്വൽ ഉപയോഗിച്ച് പാമ്പിനെ രണ്ട് കക്ഷണമാക്കുകയായിരുന്നു.
തുടർന്ന് ഈ ഷവ്വൽ കൊണ്ട് പാമ്പിനെ കോരിയെടുക്കുവാൻ കുനിഞ്ഞപ്പോൾ പാമ്പ് അദ്ദേഹത്തെ കടിക്കുകയായിരുന്നു. ശരീരത്തിൽ വിഷം വ്യാപിച്ചതോടെ ഇദ്ദേഹത്തിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. മാത്രമല്ല ഇന്റേണൽ ബ്ലീഡിംഗും ഉണ്ടായി. ഉടൻ തന്നെ അദ്ദേഹത്തെ വിമാനത്തിൽ ആശുപത്രിയിൽ കൊണ്ടു പോകുകയും ചെയ്തു. അദ്ദേഹം ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല.