കീരിയും പാമ്പും തമ്മിലുള്ള ശത്രുത പണ്ടുകാലം മുതല്‍തന്നെ എല്ലാവര്ക്കും അറിയാവുന്നതാണ്. പാമ്പിനെ എവിടെ കണ്ടാലും കീരി വിടാറില്ല. പാമ്പിന്റെ വിഷമൊന്നും കീരിക്ക് ഏല്‍ക്കില്ല എന്നു മാത്രമല്ല നല്ല മെയ് വഴക്കമുള്ള ഇവര്‍ പാമ്പിന്റെ പിടിയില്‍പ്പെടാതെ വഴുതിമാറുന്ന കാര്യത്തില്‍ മിടുക്കരുമാണ്. കീരിയുടെ കൈയില്‍പ്പെട്ടാല്‍ രക്ഷപെടാന്‍ പാമ്പ് കഴിയുന്നത്ര ശ്രമിക്കാറുമുണ്ട്. എങ്കിലും മിക്കപ്പോഴും കീരി തന്നെയാകും ജയിക്കുക.
ഒരു കീരിയും പാമ്പുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് എന്നു പറഞ്ഞാല്‍ ആശ്ചര്യപ്പെടേണ്ട. ആജന്മശത്രുക്കളായ കീരിയും പാമ്പും തമ്മിലുള്ള പോരിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഐഎഫ്എസ് ഉദ്യാഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് പാമ്പിനെ പിടികൂടുന്ന കീരിയുടെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. പാമ്പിനെ കണ്ടയുടന്‍ രണ്ടുകാലില്‍ എഴുന്നേറ്റു നിന്ന് പരിസരം വീക്ഷിച്ച ശേഷമാണ് പാമ്പിനെ പിടികൂടാന്‍ കീരി കുതിക്കുന്നത്… ആ കുതിപ്പ് എന്തായാലും പാഴാകുന്നില്ല.
കീരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പാമ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ശ്രമം വിയജിക്കുന്നില്ല. പാമ്പിനെ ചില്ലയില്‍ നിന്ന് വലിച്ചിഴച്ചു താഴെയിട്ടശേഷം തന്നെക്കാള്‍ വലുപ്പമുള്ള പാമ്പുമായി കാടിനുള്ളിലേക്കു കീരി മറയുന്നതും ദൃശ്യങ്ങളില്‍ കാണാം.
Snake vs Mongoose is the real story from wild. Snake got venom. Whereas mongoose has good reflexes, thick hide & resistance to venom. Which makes a battle quite interesting.
One such, but then mongoose finished the job quite good. pic.twitter.com/OfgIDieOm0
— Parveen Kaswan, IFS (@ParveenKaswan) September 5, 2019