സമീപ കാലങ്ങളിലായി ഓൺലൈൻ ആപ്പുകളിൽ നിന്നും വിലകൂടിയ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ആളുകൾക്ക് കല്ലുകളോ സോപ്പുകളോ പോലുള്ള വസ്തുക്കൾ ലഭിച്ച സംഭവങ്ങൾ പുറത്തു വന്നിരുന്നു.
എന്നാൽ അടുത്തിടെ ബംഗളൂരു ദമ്പതികൾക്ക് അവരുടെ ആമസോൺ പാക്കേജിനുള്ളിൽ നിന്ന് ലഭിച്ചത് ജീവനുള്ള മൂർഖനെയായിരുന്നു. സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ഒരു എക്സ്ബോക്സ് കൺട്രോളറിന് ഓർഡർ നൽകിയിരുന്നുവെങ്കിലും പെട്ടി വന്നപ്പോൾ ഒരു മൂർഖൻ പാമ്പ് ഇഴയുന്നതാണ് കണ്ടത്.
പാമ്പ് പെട്ടിയിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കുന്നതായി കാണിക്കുന്ന പാക്കേജിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാഗ്യവശാൽ അത് പാക്കേജിംഗ് ടേപ്പിൽ കുടുങ്ങിയതിനാൽ അപകടം സംഭവിച്ചില്ല.
‘ഞങ്ങൾ സർജാപൂർ റോഡിൽ താമസിക്കുന്നു, മുഴുവൻ സംഭവവും ക്യാമറയിൽ പകർത്തി, കൂടാതെ ഞങ്ങൾക്ക് ഇതിന് ദൃക്സാക്ഷികളുമുണ്ട്’ പാമ്പ് ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ദമ്പതികൾ പറഞ്ഞു.
Live Snake in my Amazon Order
byu/tanvi2002 inIndianGaming
തുടർന്ന് റെഡ്ഡിറ്റിൽ പങ്കിട്ട ഉപഭോക്താവിന്റെ വീഡിയോയ്ക്ക് മറുപടിയായി, ആമസോൺ ക്ഷമാപണം നടത്തുകയും കൂടുതൽ അന്വേഷണത്തിനായി ഓർഡർ വിശദാംശങ്ങൾ തേടുകയും ചെയ്തു. ‘ആമസോൺ ഓർഡറിൽ നിങ്ങൾക്കുണ്ടായ അസൗകര്യത്തെക്കുറിച്ച് അറിയുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത് പരിശോധിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആവശ്യമായ വിശദാംശങ്ങൾ പങ്കിടുക, ഞങ്ങളുടെ ടീം ഉടൻ തന്നെ ഒരു അപ്ഡേറ്റുമായി നിങ്ങളെ ബന്ധപ്പെടും,’ അമസോൺ പറഞ്ഞു.
ഇ-കൊമേഴ്സ് സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെക്കുറിച്ച് ആളുകളെ ആശങ്കയിലാക്കിയ വീഡിയോ ഇൻ്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി.