റെനീഷ് മാത്യു
ഒരടി നടന്നാൽ മുന്നിൽ പാന്പ്, മൂന്നടി നടന്നാൽ മരണം ഉറപ്പ്… ഒറ്റനോട്ടത്തിൽ ഇവിടെയുള്ള മരങ്ങളിലേക്ക് നോക്കിയാൽ വള്ളികളാണെന്നേ തോന്നു. സത്യത്തിൽ അവ പാന്പുകളാണ്. ചില മരങ്ങളിൽ ഒന്നും രണ്ടുമല്ല നൂറുകണക്കിന് പാന്പുകൾ.
ലോകത്തിലെ ഏറ്റവും വിഷമേറിയ പാന്പുകൾ മുതൽ വലിപ്പത്തിൽ പലവിധ കണക്കിലുള്ള പാന്പുകൾവരെ ഇവിടെയുണ്ട്. ഇവിടെ മാത്രം കാണപ്പെടുന്ന പാന്പുകളും ഉണ്ട്. ഇതാണ് ബ്രസീലിലെ സ്നേക്ക് ഐലൻഡ്. ഇവിടെ മനുഷ്യർക്ക് പ്രവേശനമില്ല. പ്രവേശനം ഉള്ളത് പാന്പുകൾക്ക് മാത്രം.
പാന്പുകളുടെ ദ്വീപ്
ലോകത്തിൽ മനുഷ്യരില്ലാതെ പാന്പുകൾ മാത്രം ജീവിക്കുന്ന ഏക ദ്വീപാണ് ബ്രസീൽ സാവോപോളയിലെ സ്നേക്ക് ഐലൻഡ്. ഇല ദാ കൊയ്ദാദ ഗ്രാൻഡ് എന്നറിയപ്പെടുന്ന സ്ഥലത്താണ് സ്നേക്ക് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ദ്വീപ്. 110 ഏക്കറാണ് ദ്വീപിന്റെ വിസ്തൃതി. സാവോപോളയിൽ നിന്നും 93 മൈൽ ദൂരത്താണ് ഐലൻഡ് സ്ഥിതി ചെയ്യുന്നത്.
പാറയിടുക്കുകളും ചെറിയ വനങ്ങളുമാണ് ദ്വീപിൽ ഉള്ളത്. വിഷമുള്ളതും ഇല്ലാത്തതും നീളമുള്ളതും നീളമില്ലാത്തതും അങ്ങനെ പലതരത്തിൽ പല രൂപത്തിൽ പാമ്പുകൾ മാത്രം തിങ്ങിനിറഞ്ഞ ഒരിടമെന്നാണ് സ്നേക്ക് ഐലൻഡിനെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ വിഷമുള്ള ‘ബോത്രോപ്സ്’ എന്ന ഇനത്തില്‍ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കി ഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകള്‍ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
പാന്പുകളെക്കുറിച്ച് പഠിക്കുന്നവർക്ക് ദ്വീപിലേക്ക് സ്വാഗതം
പാന്പുകളെക്കുറിച്ച് ഗവേഷണം നടത്തുന്നവരെ ദ്വീപിൽ പ്രവേശിപ്പിക്കും. ഓരോ സ്ക്വയർ ഫീറ്റിലും ഒരു പാന്പ് ഉണ്ടെന്നാണ് ഇവിടെയെത്തിയ ഗവേഷകർ പറഞ്ഞിരിക്കുന്നത്. പാന്പുകൾക്ക് പുറമേ അപൂർവമായ പക്ഷികളും ദ്വീപിൽ വസിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ നടന്ന സർവേയിൽ 4,30, 0000 പാന്പുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്.
ഒരു സ്ക്വയർ ഫീറ്റിൽ ഒന്നുമുതൽ അഞ്ചുവരെ പാന്പുകൾ ഉണ്ട്. രണ്ടിഞ്ച് വലിപ്പമുള്ളത് തൊട്ട് മീറ്ററുകളോളം ദൂരമുള്ള പാന്പുകൾ ഉണ്ട്. ലോകത്ത് ഈ ദ്വീപിൽ മാത്രം കാണുന്ന അപൂർവയിനം പാന്പും ഇവിടെയുണ്ട്. ഗോൾഡൻ ലാൻസ്ഹെഡ്സ് എന്ന പേരിൽ അറിയപ്പെടുന്ന പാന്പാണ്.
അണലി വർഗത്തിൽപ്പെട്ട പാന്പുകളാണിവ. മാഴ്സലോ ഡ്യുറേറ്റ് എന്ന ജീവശാസ്ത്രജ്ഞൻ 20 തവണയാണ് ഈ ദ്വീപിൽ സന്ദർശനം നടത്തിയത്. ഈ ദ്വീപിലൂടെ മൂന്നടിപോലും നടക്കാൻ പറ്റില്ലെന്നാണ് മാഴ്സലോയുടെ അഭിപ്രായം.
ദുരൂഹതകളുടെ ദ്വീപ്
സമീപവാസികൾക്ക് ദുരൂഹതകൾ നിറഞ്ഞതാണ് സ്നേക്ക് ഐലൻഡ് എന്ന ദ്വീപ്. ദ്വീപിലേക്ക് പോയ സമീപവാസികളിൽ പലരും തിരികെ വന്നിട്ടില്ല. ചിലരുടെ മൃതദേഹം കിട്ടിയെങ്കിലും പാന്പുകടിയേറ്റായിരുന്നു മരണം. ഇവിടെയുള്ള പാന്പുകഥകൾ പ്രദേശവാസികളിൽ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ദ്വീപിൽ പ്രവേശിക്കരുതെന്ന് ബ്രസീൽ ഭരണകൂടത്തിന്റെ കർശന നിർദേശവുമുണ്ട്. ബ്രസീൽ നാവികസേനയുടെ കാവൽ ദ്വീപിന് ഏർപ്പെടുത്തിയിട്ടുണ്ട്.
മുൻപ് ഈ ദ്വീപിൽ ആള്ത്താമസമുണ്ടായിരുന്നുവെന്നും പാമ്പുകളുടെ ആക്രമണത്തെ ഭയന്ന് അവസാനത്തെ ഗ്രാമീണനും രക്ഷപ്പെട്ടതോടെ ഇവിടം സര്‍പ്പങ്ങളുടെ ദ്വീപായി മാറിയെന്നുമാണ് കരുതപ്പെടുന്നത്. കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്.
ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടല്‍കൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നു വാദിക്കുന്നവരുമുണ്ട്. മാത്രമല്ല ഇവിടം കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും കഥകളുണ്ട്.
അപൂർവമായ പാമ്പുകളുടെ വിഷം ശേഖരിക്കുന്ന മാഫിയ ഈ ദ്വീപ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.