കടിച്ച പാമ്പിനെ കടിച്ചുമുറിച്ച് കഷണങ്ങളാക്കിയ യുവാവ് ഗുരുതരാവസ്ഥയിൽ. ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലാണ് സംഭവം. പാമ്പിനോടുള്ള ദേഷ്യം തീര്‍ക്കാൻ രാജ്കുമാർ എന്നയാളാണ് ഇക്കാര്യം ചെയ്തത്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇയാള്‍ ചികിത്സയിലാണ്.
ഗ്രാമത്തിൽ നടന്ന വിവാഹാഘോഷത്തിനിടെ വീട്ടിനുള്ളിൽ കടന്ന പാമ്പ് രാജ്കുമാറിനെ കടിച്ചു. എന്നാൽ മദ്യലഹരിയിലായിരുന്ന രാജ്കുമാർ പാമ്പിനെ പിടികൂടി കടിച്ചുമുറിച്ച് കഷണങ്ങളാക്കി. ഏതാനും നിമിഷത്തിനുള്ളിൽ രാജ്കുമാർ ബോധരഹിതനായി നിലംപതിച്ചു.
രാജ്കുമാറിന്റെ നില ഗുരുതരമാണെന്ന് ഇറ്റ ഗവ. ആശുപത്രി ഡോക്ടർ എൻ.പി. സിംഗ് പറഞ്ഞു.