വെള്ളപ്പൊക്കത്തിനുശേഷം വീട്ടിലേക്ക് മടങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് പോകരുത്. വീടിനകത്ത് പാന്പ് മുതൽ പലതരത്തിലുള്ള വിഷ ജീവികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പലയിടങ്ങളിലും പാന്പിന്റെ ശല്യം വർധിച്ചിരിക്കുകായാണ്. പാന്പു കടിയേൽക്കാതെ സൂക്ഷിക്കുക.
പാന്പു കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:-
- ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുക
- കടിയേറ്റ കൈ-കാൽ അനക്കാതെ ശ്രദ്ധിക്കുക
- കടിയേറ്റ വ്യക്തിയെ ഒരു പരന്ന പ്രതലത്തിൽ കിടത്തുക
- മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിക്ക് നന്നായി കഴുകുക
- പാന്പു കടിയേറ്റെന്ന് മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാകുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്.
- മുറിവിനു മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാകും.
- കടിച്ച പാന്പിനെ അന്വേഷിച്ചു സമയം പാഴാക്കരുത്.
- നിങ്ങളുടെ പരിസരത്തു പാന്പുകടിക്കുള്ള ചികിത്സ ലഭ്യമായിട്ടുള്ള ജില്ലാ ആശുപത്രികളിലും, ജനറൽ ആശുപത്രികളിലും എത്രയും വേഗം ചികിത്സ തേടുക.