കൊച്ചി: താറാവിന്റെ കൂട്ടിനുള്ളിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടിയ പെരുന്പാവിനെ പിടികൂടാനാകാതെ നാട്ടുകാരും വനം വകുപ്പും. സന്നാഹവുമായി വന്നപ്പോഴേക്കും പാന്പ് സ്ഥലം കാലിയാക്കി. കതൃക്കടവ് കാരണക്കോടം കുറിയേടത്ത് ഡോംസണിന്റെ താറാവിൻ കൂട്ടിലാണ് പെരുന്പാന്പ് കയറി മണിക്കൂറുകൾക്കുശേഷം ഇറങ്ങിപ്പോയത്.
ഇന്നലെ രാവിലെ പത്തിനു പതിവുപോലെ താറാവിനെ ഇറക്കിവിടാനും മുട്ട എടുക്കാനുമായി ഡോംസണ് കൂട്ടിലെത്തിയപ്പോഴാണ് മൂലയ്ക്ക് ചുരുണ്ടു കിടക്കുന്ന പെരുന്പാന്പിനെ കണ്ടത്. സമീപത്തായി ഒരു താറാവ് ചത്ത നിലയിലുമുണ്ടായിരുന്നു.മണ്ണിൽ ഉറപ്പിച്ച കൂടിന്റെ വിടവിലൂടെയാണു പാന്പ് അകത്തുകയറിയത്.