വേ​ന​ൽ ക​ടു​ത്ത​തോ​ടെ  പാമ്പ് പിടിത്തത്തിൽ ​വി​ദ​ഗ്ദ്ധ​നാ​യ മു​ഹ​മ്മ​ദാ​ലി​ക്കി​പ്പോ​ൾ രാ​പ​ക​ൽ വി​ശ്ര​മ​മി​ല്ല;  പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണാ​യി​ര​ത്തോ​ളം പാമ്പുകളെ പിടിച്ച് കാട്ടിൽ വിട്ടിട്ടുണ്ടെന്ന് മുഹമ്മദാലി

വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കാ​ര​യ​ങ്കാ​ട് സ്വ​ദ്ദേ​ശി മു​ഹ​മ്മ​ദാ​ലി എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ തേ​ടി ഫോ​ണ്‍ കോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. പാ​ന്പ് പി​ടു​ത്ത​ത്തി​ൽ അ​തി​വി​ദ​ഗ്ദ്ധ​നാ​യ മു​ഹ​മ്മ​ദാ​ലി​ക്കി​പ്പോ​ൾ രാ​പ​ക​ൽ വി​ശ്ര​മ​മി​ല്ല. വി​വി​ധ പ്ര​ദ്ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പാ​ന്പി​നെ പി​ടി​ച്ച് ത​ങ്ങ​ളെ ര​ക്ഷി​ക്ക​ണെ എ​ന്ന കോ​ളു​ക​ളാ​ണ് എ​പ്പോ​ഴും.

കൊ​ന്ന​ഞ്ചേ​രി​യി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ഈ 28 ​കാ​ര​ന് ഇ​പ്പോ​ൾ പാ​ന്പ് പിടിക്കാനുള്ള ഫോൺകോ​ൾ​മൂ​ലം പ​ണി​ക്ക് പോ​കാ​നും ക​ഴി​യു​ന്നി​ല്ല. കോ​ൾ വ​ന്നാ​ൽ പി​ന്നെ പ​ണി​യു​ടെ കാ​ര്യ​മെ​ല്ലാം മാ​റ്റി വെ​ച്ച് പാ​ന്പി​നെ പി​ടി​കൂ​ടാ​നി​റ​ങ്ങും. അ​ത് എ​ത്ര ദു​ര സ്ഥ​ല​മാ​യാ​ലും മു​ഹ​മ്മ​ദാ​ലി സ്ഥ​ല​ത്ത് എ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കും.

പാ​ന്പ് പി​ടു​ത്തം മു​ഹ​മ്മ​ദാ​ലി​ക്ക് ഒ​രു ഹ​ര​മാ​ണ്. ഉ​ഗ്ര​വി​ഷ സർ​പ്പ​മാ​ണെ​ങ്കി​ൽ താ​ല്പ​ര്യം കൂ​ടും. പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ എ​ണ്ണാ​യി​ര​ത്തോ​ളം വി​ഷ​പാ​ന്പു​ക​ളെ പി​ടി​കൂ​ടി കാ​ട്ടി​ൽ വി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് മു​ഹ​മ്മ​ദാ​ലി​യു​ടെ ഏ​ക​ദേ​ശ ക​ണ​ക്ക്. ഇ​തി​ൽ ര​ണ്ടു രാ​ജ​വെ​ന്പാ​ല​യു​മു​ണ്ട്.​ഒ​രു മാ​സം മു​ന്പ് ര​ക്കാ​ണ്ടി​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ രാ​ജ​വെ​ന്പാ​ല​യാ​യി​രു​ന്നു ഇ​തി​ലെ വ​ലി​യ ഇ​നം.16 കി​ലോ തൂ​ക്ക​വും 12 അ​ടി നീ​ള​വും ഈ ​സ​ർ​പ്പ രാ​ജ​നു​ണ്ടാ​യി​രു​ന്ന​താ​യി മു​ഹ​മ്മ​ദാ​ലി പ​റ​ഞ്ഞു.

മൂ​ർ​ഖ​ൻ പാ​ന്പു​ക​ളാ​ണ് പി​ടി​യി​ലാ​കു​ന്ന​തി​ൽ കൂ​ടു​ത​ലും. പി​ടി​ച്ച പാ​ന്പു​ക​ളെ ര​ണ്ടോ മൂ​ന്നോ ദി​വ​സം കൂ​ടു​ന്പോ​ൾ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ നെ​ല്ലി​യാ​ന്പ​തി കാ​ട്ടി​ലാ​ണ് വി​ടു​ക. കാ​ട്ടി​ൽ ത​ണു​പ്പു​ള്ള പ്ര​ദേ​ശ​ത്ത് ഇ​വ​യെ തു​റ​ന്ന് വി​ടും. ആ​ഴ്ച​ക​ളി​ൽ ചി​ല​പ്പോ​ൾ ര​ണ്ട് ഡ​സ​ൻ പാ​ന്പ് വ​രെ ഉ​ണ്ടാ​കും. വീ​ടു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള ക​ല്ലി​ടു​ക്കു​ക​ൾ, കി​ണ​റു​ക​ൾ,കൊ​യ്യാ​ൻ പാ​ക​മാ​യ നെ​ൽ​പാ​ട​ങ്ങ​ൾ, തോ​ട്ടി​ൻ​ക​ര​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​കും പാ​ന്പ് കൂ​ടു​ത​ലു​ണ്ടാ​വു​ക.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ പാ​ന്പി​നെ ക​ണ്ട് സ​ഹാ​യം തേ​ടി​യു​ള്ള കോ​ളു​ക​ളും ഏ​റേ വ​രും. അ​പ​ക​ട സാ​ധ്യ​ത​യു​ടെ തോ​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​ന്‍റെ വേ​ഗ​ത കൂ​ടും. പാ​ന്പു​ക​ളു​ടെ ശ്ര​ദ്ധ തെ​റ്റി​ച്ച് കൈ ​കൊ​ണ്ടാ​ണ് ഏ​ത് വി​ഷ​പാ​ന്പി​നേ​യും പി​ടി​ക്കു​ക.

ചെ​റി​യൊ​രു അ​ശ്ര​ദ്ധ മ​തി അ​പ​ക​ട​മു​ണ്ടാ​കാ​ൻ. പി​താ​വ് ബ​ഷീ​റി​ന്‍റെ മ​ര​ണ​ശേ​ഷ​മാ​ണ് മു​ഹ​മ്മ​ദാ​ലി ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. പി​താ​വ് ബ​ഷീ​റും പ്ര​സി​ദ്ധ പാ​ന്പ് പി​ടു​ത്ത​ക്കാ​ര​നാ​യി​രു​ന്നു.​ചെ​റു​പ്പ​ത്തി​ലെ പി​താ​വി​നൊ​പ്പം പാ​ന്പ് പി​ടി​ക്കാ​ൻ പോ​യ പ​രി​ച​യ​വും ധൈ​ര്യ​വു​മാ​ണ് ഈ ​സേ​വ​ന​ത്തി​ന് ക​രു​ത്താ​യ​ത്.​പാ​ന്പ് കോ​ൾ വ​ന്നാ​ൽ വ​ന​പാ​ല​ക​രും മു​ഹ​മ്മ​ദാ​ലി​യെ​യാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.

 

Related posts