സിഡ്നി: വാർത്താ പ്രക്ഷേപണത്തിനു മുന്പ് ന്യൂസ്റൂമിൽ കണ്ട പാന്പിനെ കൈയോടെ പിടികൂടി കവറിലാക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ന്യൂസ് 9 ചാനലിലെ ജീവനക്കാരിയാണ് ഈ “പാന്പ് പിടുത്തക്കാരി’.
എഡിറ്റിംഗ് സ്യൂട്ടിലെ കന്പ്യൂട്ടർ വയറുകൾക്കിടയിൽ ചുരുണ്ടുകിടന്ന രണ്ടു മീറ്ററോളം നീളമുള്ള പാന്പിനെ കാമറാമാനാണ് ആദ്യം കണ്ടത്. എന്നാൽ പാന്പിനെ പിടിക്കാൻ സഹപ്രവർത്തകർ ഭയന്നതോടെ ആ ദൗത്യം ചാനലിലെ തന്നെ ഒരു ജീവനക്കാരി ഏറ്റെടുത്തു. കന്പിയുപയോഗിച്ച് പാന്പിനെ പുറത്തെത്തിച്ച ശേഷം ഭയമമേതും കൂടാതെ കൈ കൈണ്ടെടുത്ത് കവറിലിടുകയായിരുന്നു.
പാന്പിനെ അനായാസം പിടിക്കുന്ന ജീവനക്കാരിയുടെ വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. വീഡിയോ കണ്ടവർ എല്ലാം യുവതിയുടെ ധൈര്യം സമ്മതിച്ചിരിക്കുകയാണ്.