കുട്ടികൾ പാർക്കിലെത്തിയാൽ കളികളിൽ ഏർപ്പെടുന്നത് സാധാരണമാണ്. അതിനാണല്ലോ പാർക്കിലേക്ക് പോകുന്നത്. എന്നാൽ പാർക്കുകൾ സുരക്ഷിതമാണോ?
തെക്കൻ തായ്ലൻഡിലെ ഫാങ് ജാ പ്രവിശ്യയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ. വൈറൽ പ്രസ് എന്ന ചാനലാണ് സംഭവത്തിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
അമ്മയ്ക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു രണ്ടു കൊച്ചു പെൺകുട്ടികൾ. പാർക്കിലെത്തിയ കുട്ടികൾ അതീവ സന്തോഷത്തിലായിരുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുമുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ പാതയിലൂടെയായിരുന്നു കുട്ടികൾ ഒാടിക്കളിച്ചിരുന്നത്. ഇതിനിടെയിലേക്ക് ഒരു പാന്പ് ഇഴഞ്ഞെത്തുകയായിരുന്നു.
മുതിർന്ന കുട്ടി മുന്നിലും ഇളയ കുട്ടിയും അഞ്ച് വയസുകാരിയുമായ ടിയാന പിന്നിലുമായി ഓടിയിരുന്നത്. ഇതിനിടയിൽ ടിയാനയുടെ കാലിൽ പാമ്പ് തട്ടുകയായിരുന്നു. അതിവേഗം ഇഴഞ്ഞു നീങ്ങിയ പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ കടിക്കാനൊരുങ്ങുന്നതും വീഡിയോയിൽ കാണാം.
പക്ഷെ ഭാഗ്യത്തിന് പാമ്പ് കുട്ടിയെ കടിക്കാതെ മറുവശത്തെ ചെടികൾക്കിടയിലേക്ക് പോയി. പാമ്പിനെ കണ്ട അമ്മ മൊബൈൽ താഴെയിട്ട് കുഞ്ഞിനെ ഒാടിച്ചെന്ന് വാരിയെടുത്തെന്നാണ് റിപ്പോർട്ട്. നിരവധിയാളുകൾ വീഡിയോ ഇതിനോടകം കണ്ടത്.