ജയ്പുര്‍: പെരുമ്പാമ്പിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് കടിയേറ്റു. രാജസ്ഥാനിലെ സിറോഹി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശത്തെ സ്വകാര്യ ഹോട്ടലില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനിടെ പാമ്പ് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലായി.
ഹോട്ടല്‍ അധികൃതര്‍ അറിയിച്ചത് അനുസരിച്ച് സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് പെരുമ്പാമ്പിനെ കൈമാറുന്നതിനിടെ യുവാവ് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പാമ്പ് ആക്രമിക്കുകയും ശരീരത്തില്‍ കടിക്കുകയുമായിരുന്നു. പെട്ടെന്ന് അകന്നു മാറിയതിനാല്‍ യുവാവ് കൂടുതല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.