ഷൂ വിഴുങ്ങിയ പാന്പിനെ ശസ്ത്രക്രീയയിലൂടെ സുഖപ്പെടുത്തി. ഓസ്ട്രേലിയായിലെ മൗണ്ട് ഒമ്മാനെയ് സ്വദേശിയായ ഒരു പാന്പ് പിടുത്തക്കാരനാണ് ഷൂ വിഴുങ്ങിയ നിലയിൽ ഒരു പാന്പുമായി മൃഗഡോക്ടറുടെ അടുക്കൽ എത്തിയത്.
ഇവിടെയുള്ള ഒരാളുടെ വീട്ടിനുള്ളിൽ നിന്നുമാണ് ഈ പാന്പിനെ പിടികൂടിയത്. തുടർന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ ഒരാൾ പാന്പിനെ പിടികൂടുകയായിരുന്നു. പിന്നീടാണ് പാന്പിനെ കണ്ടെത്തിയ സ്ഥലത്ത് ഇട്ടിരുന്ന ഒരു ജോഡി ചെരുപ്പുകളിലൊന്ന് കാണാതായതായി വീട്ടുടമസ്ഥൻ മനസിലാക്കിയത്.
തുടർന്ന് പാന്പിനെ നീരീക്ഷിച്ചപ്പോൾ പാന്പ് ചെരിപ്പ് വിഴുങ്ങിയതായി എല്ലാവർക്കും മനസിലായി. പിന്നീട് മൃഗാശുപത്രിയിൽ പാന്പിനെ എത്തിച്ചതിനു ശേഷം നടത്തിയ ശസ്ത്രക്രീയയിലാണ് ഷൂ പുറത്തെടുക്കാനായത്. രണ്ടു ദിവസത്തിനുള്ളിൽ പാന്പ് സുഖം പ്രാപിക്കുമെന്ന് ശസ്ത്രക്രീയ നടത്തിയ ഡോക്ടർ അറിയിച്ചു.