പാന്പ് എന്നു കേൾക്കുന്പോഴേ ആളുകൾക്കു ഭയമാണ്. അപ്പോൾ പാന്പുകളുടെ കൂടെ കിടന്നുറങ്ങുന്ന പെൺകുട്ടിയെ കണ്ടാലോ? അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടു. ഒന്നിലേറെ പാന്പുകളുടെ കൂടെ ഒരു പെൺകുട്ടി കട്ടിലിൽ കിടന്നുറങ്ങുന്നതാണു വീഡിയോയിലെ ഉള്ളടക്കം.
പാന്പുകളെ കെട്ടിപ്പിടിച്ചായിരുന്നു പെൺകുട്ടിയുടെ അർധമയക്കം. കാഴ്ചക്കാരിൽ ഈ ദൃശ്യം ഭീതി പരത്തിയെങ്കിലും പെൺകുട്ടിക്കിതു പതിവു പരിപാടിയാണെന്നാണു പോസ്റ്റിൽനിന്നു വ്യക്തമാകുന്നത്.
പക്ഷേ കടുത്ത വിമർശനമാണു വീഡിയോക്കു ലഭിച്ചത്. പാന്പുകൾപോലെയുള്ള ജീവികളെ വീടുകളിൽ സൂക്ഷിക്കുന്നതുതന്നെ അപകടകരമാണെന്നും അവയ്ക്കൊപ്പം കഴിയാൻ കുട്ടികളെ അനുവദിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നുമുള്ള കമന്റുകളാണ് ഏറെയുമുണ്ടായത്. സംഭവം നടന്നത് എവിടെയാണെന്നു വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയില്ല.
ഇന്ത്യയിൽ പാന്പിനെ വളർത്താൻ നിയമപരമായി അനുവാദമില്ല. പാന്പിനെ പിടികൂടുന്നതും കൊല്ലുന്നതും ഇറച്ചിക്കായി ഉപയോഗിക്കുന്നതും രാജ്യത്തു കുറ്റകരമാണ്. എന്നാൽ, ചില വിദേശരാജ്യങ്ങളിൽ പാന്പുകളെ വീടുകളിൽ വളർത്താൻ നിയമം അനുവദിക്കുന്നുണ്ടു താനും.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.