ട്രൗ​സ​റി​ന്‍റെ പോ​ക്ക​റ്റു​ക​ളി​ലാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് 104 പാ​മ്പു​ക​ളെ; യു​വാ​വ് പി​ടി​യി​ൽ

ജീ​വ​നു​ള്ള നൂ​റി​ലേ​റെ പാ​മ്പു​ക​ളെ ട്രൗ​സ​റി​നു​ള്ളി​ലാ​ക്കി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍. ചൈ​നീ​സ് പൗ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഹോ​ങ്കോ​ങി​ല്‍ നി​ന്ന് അ​തി​ര്‍​ത്തി ന​ഗ​ര​മാ​യ ഷെ​ഹ്സ​നി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​വാ​വി​നെ ക​സ്റ്റം​സ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി​യ​ത്.

ആ​റ് പോ​ളി​ത്തീ​ന്‍ ബാ​ഗു​ക​ളി​ലാ​യി ന​ന്നാ​യി പൊ​തി​ഞ്ഞൊ​ട്ടി​ച്ച നി​ല​യി​ലാ​ണ് ട്രൗ​സ​റി​ന്‍റെ പോ​ക്ക​റ്റു​ക​ളി​ലാ​യി പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ദേ​ശി​യും വി​ദേ​ശി​യു​മാ​യ 104 പാ​മ്പു​ക​ളെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തോ​ടെ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ എ​ത്ത​ര​ത്തി​ലു​ള്ള ശി​ക്ഷ​യാ​കും പാ​മ്പു​ക​ളെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​യാ​ള്‍​ക്ക് ന​ല്‍​കു​ക​യെ​ന്ന് ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി​യി​ല്ല.

 

 

Related posts

Leave a Comment