നെടുമങ്ങാട് : തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമത്തിനിടയിൽ തൊഴിലാളിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി.കഴുത്തിൽ ചുറ്റിയ മൂർഖനെ വലിച്ചെറിഞ്ഞായിരുന്നു തൊഴിലാളി രക്ഷപ്പെട്ടത്. വെള്ളനാടിനു സമീപം കടിയൂർകോണം സിഎൻ ഭവനിൽ സി. ഷാജി (51) യാണ് പാമ്പിന്റെ കടിയേൽക്കാതെ അപകടത്തിൽ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 ഓടെ കാരിക്കോണത്തെ തൊഴിലുറപ്പ് ജോലി സ്ഥലത്താണ് സംഭവം.ഭക്ഷണം കഴിച്ച ശേഷം ജോലിസ്ഥലത്ത് തന്നെ കിടക്കുകയായിരുന്ന ഷാജിയുടെ കഴുത്തിൽ മൂർഖൻ പാമ്പ് ഇഴഞ്ഞ് കയറുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഷാജി ഉടൻതന്നെ കഴുത്തിൽ ചുറ്റിയ പാമ്പിനെ കൈ കൊണ്ട് വലിച്ചെറിയുകയായിരുന്നു.ഭാഗ്യത്തിന് ഷാജിക്ക് കടിയേറ്റില്ല. മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ലെന്ന് ഷാജി പറഞ്ഞു.