തൃശൂർ: പ്രളയജലം ഇറങ്ങിക്കഴിഞ്ഞ ഇടങ്ങളിലെല്ലാം പാന്പുകളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഉഗ്രവിഷമുള്ള പാന്പുകളെയും പലയിടത്തും കണ്ടെത്തി. പാന്പിൻ വിഷത്തിനെതിരെയുള്ള ചികിത്സ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി, ജില്ല ആശുപത്രി വടക്കാഞ്ചേരി, തൃശൂർ ജനറൽ ആശുപത്രി, കൊടുങ്ങല്ലൂർ,ചാലക്കുടി, പുതുക്കാട്, കുന്നംകുളം താലൂക്ക് ആസ്ഥാന ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ ലഭ്യമാണ്.