ഇത് ഒന്ന് ശ്രദ്ധിച്ചോളൂ… എ​ന​ർ​ജി ഡ്രി​ങ്ക് ക്യാ​നി​ൽ കു​ടു​ങ്ങി വി​ഷ​പ്പാ​മ്പ്; പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ന് പറയാനുണ്ട് ചിലത്

വേ​ന​ൽ​ക്കാ​ലം അ​ടു​ക്കു​മ്പോ​ൾ ഒ​രു ടാ​സ്മാ​നി​യ​ൻ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​ൻ നി​ർ​ണാ​യ​ക സ​ന്ദേ​ശം ന​ൽ​കു​കയാണ്. എ​ന​ർ​ജി ഡ്രി​ങ്ക് ക്യാ​നി​ൽ കു​ടു​ങ്ങി​യ വി​ഷ​മു​ള്ള ലോ​ലാ​ൻ​ഡ് കോ​പ്പ​ർ​ഹെ​ഡ് പാ​മ്പി​നാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശേ​ഷം ഓ​സ്‌​ട്രേ​ലി​യ​ൻ പാ​മ്പ് പി​ടു​ത്ത​ക്കാ​ര​നാ​യ ഒ​ലി​വി​യ ഡൈ​ക്‌​സ്‌​ട്ര ചില മുന്നറിയിപ്പുകൾ പങ്കുവച്ചു. 

ക്യാ​നു​ക​ൾ വ​ലി​ച്ചെ​റി​യു​ന്ന​തി​ന് മു​മ്പ് ദ​യ​വാ​യി അ​വ ച​ത​ച്ചു​ക​ള​യു​ക എ​ന്നാ​ണ് ഫേ​സ്ബു​ക്കി​ൽ അദ്ദേഹം കു​റി​ച്ച​ത്. ഉ​പേ​ക്ഷി​ച്ച ക്യാ​നു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കോ​ളു​ക​ൾ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ മു​ൻ​കൈ​യെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളു​ടെ പ്രാ​ധാ​ന്യവും ഇതോടൊപ്പം കൂട്ടിച്ചേർത്തു. 

നീ​ക്കം ചെ​യ്യു​ന്ന​തി​നു​മു​മ്പ് ക്യാ​നു​ക​ൾ പ​ര​ത്തു​ന്ന​തി​ലൂ​ടെ പാ​മ്പു​ക​ൾ കെ​ണി​യി​ലാ​കാ​നു​ള്ള സാ​ധ്യ​ത ല​ഘൂ​ക​രി​ക്കാ​ൻ ക​ഴി​യും. ഇ​ത് മ​നു​ഷ്യ​രു​ടെ​യും ഉ​ര​ഗ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്നു.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ പാ​മ്പു​കൾ ക്യാ​നിനുള്ളിൽ പെടുന്ന സം​ഭ​വ​ങ്ങ​ൾ ഓ​സ്‌​ട്രേ​ലി​യ​യി​ൽ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. പ്ര​ത്യേ​കി​ച്ചും പാ​മ്പു​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ ചൂ​ടു​ള്ള മാ​സ​ങ്ങ​ളി​ൽ. ഈ ​സം​ഭ​വ​ങ്ങ​ൾ പാ​മ്പു​ക​ൾ​ക്കും അ​വ​യെ ക​ണ്ടെ​ത്തു​ന്ന ആ​ളു​ക​ൾ​ക്കും ഒ​രു​പോ​ലെ വി​ഷ​മ​മു​ണ്ടാ​ക്കും.

പാ​മ്പു​ക​ൾ ക്യാ​നു​ക​ളി​ൽ അകപ്പെടാൻ ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്. ക്യാ​നി​ലു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ളു​ടെ മ​ണത്തിൽ അ​വ​ർ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ഒ​രു കാ​ര​ണം. മ​റ്റൊ​രു കാ​ര​ണം അ​വ​ർ അ​ഭ​യം തേ​ടു​ക​യാ​ണ് മ​റ​യ്ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​മാ​യി അ​വ​ർ തെ​റ്റി​ദ്ധ​രി​ച്ചേ​ക്കാം.

പാ​മ്പി​ന്‍റെ ത​ല ഒ​രു ക്യാ​നി​ൽ കു​ടു​ങ്ങി​യാ​ൽ അ​ത് പു​റ​ത്തു​ക​ട​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണ്. ക്യാ​ൻ പാ​മ്പി​ന്‍റെ ച​ർ​മ്മ​ത്തി​ൽ മു​റി​വു​ണ്ടാ​ക്കും. ക്ഷീ​ണ​മോ നി​ർ​ജ്ജ​ലീ​ക​ര​ണ​മോ മൂ​ലം മ​രി​ക്കു​ന്ന​തു​വ​രെ പാ​മ്പ് മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ പോ​ലും പോ​രാ​ടി​യേ​ക്കാം.

Related posts

Leave a Comment