അരിസോണ: വിഷപാമ്പുകളുടെ പേടിപ്പെടുത്തുന്ന വീഡിയോകള്‍ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ വളരെ വ്യത്യസ്ഥമായ വാര്‍ത്തയാണ് അമേരിക്കയിലെ അരിസോണയില്‍ നിന്ന് വരുന്നത്. കേള്ക്കുന്നവരെല്ലം ആദ്യമൊന്ന് ചിരിക്കും, എന്നിട്ടേ ആലോചിക്കൂ..
മണ്കുടത്തില് തല അകപ്പെട്ട നായയുടെ കാര്യം പറഞ്ഞതുപോലെ എങ്ങനെയോ ഒരു പാത്രത്തിന്റെ മൂടിയില്‍ പെട്ടുപോയ ‘റാറ്റില്‍ സ്നേക്ക്’ ആണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടികികുന്നത്. ഫീനിക്സ് ഹെര്പറ്റോളജിക്കല് സൊസൈറ്റി എന്ന സന്നദ്ധസംഘടനയാണ് റാറ്റില്‍സ്നേക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ കഥ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
പാത്രവും വലിച്ച് പോകുന്ന പാമ്പിന്റെ നിസ്സഹായവസ്ഥ കണ്ട് അവര്‍ക്ക് സഹതാപം തോന്നി. പിന്നെ ഒന്നും ചിന്തിച്ചില്ല.. എങ്ങനേയും അതിനെ രക്ഷിക്കണമെന്ന ചിന്ത മാത്രം. പാത്രത്തിന്റെ മൂടിയിലേക്ക് എണ്ണയൊഴിച്ച് കൊടുത്താല്‍ പാമ്പിന് ഊരിപ്പോരാന്‍ കഴിയുമെന്ന് വിചാരിച്ച് ആ തന്ത്രവും പരീക്ഷിച്ചു എന്നാല്‍ അവരുടെ പ്രതീക്ഷ പക്ഷേ വെറുതേയായി.
പാമ്പിന്റെ ശരീരം പാത്രത്തില്‍ കുടുങ്ങിയതിനാല്‍ തനിയെ രക്ഷപെടാന്‍ അത്തരം ശ്രമങ്ങളൊന്നും സഹായകമല്ലെന്ന് മനസ്സിലായതോടെ അതിനെ കയ്യിലെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആരംഭിച്ചു.
ഇരുപത് മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പാമ്പിന്റെ ത്വക്കിന് യാതരു കേടുപാടും സംഭവിക്കാതെ അവര്‍ അതിനെ രക്ഷപെടുത്തി. ഇതുകൊണ്ടും തീര്‍ന്നില്ല, റാറ്റില്‍ സ്നേക്കിന് ‘സമാശ്വാസ സമ്മാന’മായി ഒരു ബബിള്‍ ബാത്തും ആ നല്ല മനുഷ്യര്‍ ഏര്‍പ്പാടാക്കി. ഇതിനൊക്കെ ശേഷം പാമ്പിനെ വനത്തിലേക്ക് തന്നെ വിടുകയും ചെയ്തു. ഇതൊക്കെ നമ്മുടെ നാട്ടിലെ പാമ്പുകള്‍ കേള്‍ക്കാത്തത് ഭാഗ്യം.