ഗോൾഫ് മൈതാനത്ത് പത്തിവിടർത്തി ആടുന്ന മൂർഖൻ; വീഡിയോ വൈറൽ

കുറ്റിക്കാട്ടിൽ നിന്ന് ഉയർന്നുവരുന്ന മൂർഖൻ പാമ്പിനെ പെട്ടെന്ന് കണ്ടുമുട്ടിയാൽ ആരായാലും ഭയപ്പെട്ട് പോകും. ദക്ഷിണാഫ്രിക്കയിലെ ഒരു ഗോൾഫ് കോഴ്‌സിലാണ് ഇത്തരമൊരു ഭയാനകമായ സംഭവം നടന്നത്.

ഈ ദൃശ്യം ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

പാമ്പിന്‍റെ അപ്രതീക്ഷിതമായ കടന്നുകയറ്റം വീഡിയോയിൽ കാണാം.  ബിസിനസുകാരിയും ഗോൾഫ് താരവുമായ എലിത പീച്ചി തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കിട്ടു.

മൂർഖൻ പിന്നീട് കോഴ്‌സ് അടയാളങ്ങളിലൊന്നിനെ ഭയപ്പെടുത്തുന്ന രീതിയിൽ ഇടിച്ചു വീഴ്ത്തുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വീഡിയോയ്ക്ക് ധാരാളം പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Related posts

Leave a Comment