കൗതുകം ലേശം കൂടിയതാണ് കൂട്ടില്‍ നിന്ന് പുറത്തു ചാടിയ നാഗിനി എന്ന വളര്‍ത്ത് പാമ്പിന് വിനയായത്. അമേരിക്കയില്‍ ലൊറെലി ഹില്‍ എന്ന യുവതി വീട്ടില്‍ വളര്‍ത്തുന്ന പെരുമ്പാമ്പ് ഇനത്തില്‍ പെട്ട പാമ്പാണ് നാഗിനി.
ബുധനാഴ്ച രാവിലെയാണ് നാഗിനി അതിന്റെ കൂട്ടില്‍ നിന്ന് പുറത്തു ചാടി അടുക്കളയിലെ ഭിത്തിക്കിടയില്‍ ഇടയില്‍ കുടുങ്ങിയത്. നീണ്ട 12 മണിക്കൂറാണ് നാഗിനി അകപ്പെട്ട് കിടന്നത്. പാമ്പിനെ പുറത്തെത്തിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാതെ വന്നപ്പോഴാണ് ഉടമ അഗ്നിശമന സേനയുടെ സഹായം തേടുന്നത്.
യുവതിയുടെ സന്ദേശത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേന ഉദ്യോദഗസ്ഥരായ ലാമ്പും ബ്ലേക്കും കാണുന്നത് ആറടിയോലം നീളം വരുന്ന നാഗിനിയെയാണ്. പെട്ടെന്ന് തന്നെ ഉദ്യോഗസ്ഥര്‍ അടുക്കളയിലെ ക്യാബിനെറ്റ് അഴിച്ച് പാമ്പിനെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അടുക്കളയ്ക്ക് യാതൊരു കോടുപാടുകളും സംഭവിക്കാതെ വിദഗ്ധ പൂര്‍വമാണ് അഗ്നിസമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാഗിനിയെ സുരക്ഷിതയായി കൂട്ടിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു. കൂടിന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഫോട്ടോകള്‍ സേന ഫേസ്ബുക്ക് അക്കൗണ്ടിലുടെ പങ്കുവച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഉടമയായ ലൊറെലി ഹില്‍സ് ഹെറിന് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിനോടുള്ള നന്ദി അറിയിച്ചു. അഗ്നിശമന സേനയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെയും അവർ പ്രശംസിച്ചു.