പാമ്പുകളെ പേടിയില്ലാത്ത മനുഷ്യർ കുറവാണ്. ഒഫിഡിയോഫോബിയ എന്നറിയപ്പെടുന്ന ഈ ഭയം ഇല്ലാത്തവർ കുറവായിരിക്കും. എന്നാൽ പാമ്പുകളെ പിടിക്കാൻ ധൈര്യമുള്ളവരുമുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. വീഡിയോയിൽ പാമ്പിനെ തൊലികളയാൻ സഹായിക്കുന്നതും ചുംബിക്കുന്നതുമാണ് കാണിക്കുന്നത്.
തൊലി കളയുന്ന പ്രക്രിയയെ ക്രിസ്മസ് സമ്മാനം തുറക്കുന്നതിനോട് താരതമ്യപ്പെടുത്തിയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പ്. 1.6 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോയിൽ ഒരു മനുഷ്യൻ പാമ്പിന്റെ കണ്ണിൽ നിന്ന് പൂർണ്ണമായും തൊലി നീക്കം ചെയ്യാൻ അതിനെ സഹായിക്കുന്നത് കാണാം. മനുഷ്യൻ പാമ്പിനെ സാവധാനത്തിൽ പിടിച്ച് അതിന്റെ വായിൽ നിന്ന് ആരംഭിച്ച് ശരീരത്തിൽ നിന്ന് തൊലി കളയുന്നു. ഒരു ഘട്ടത്തിൽ, ചത്ത ചർമ്മത്തിൽ മുറുകെപ്പിടിച്ചുകൊണ്ട് പാമ്പ് മനുഷ്യന്റെ കൈയിൽ നിന്ന് വലിയുന്നു. പാമ്പിന്റെ തലയിൽ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.
ഈ പ്രവൃത്തിയെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേർ വഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ പാമ്പുകൾ ചർമ്മം ഉരിയാറുണ്ട്. ഈ പ്രക്രിയയെ മോൾട്ടിംഗ് അല്ലെങ്കിൽ എക്ഡിസിസ് എന്നറിയപ്പെടുന്നു. പാമ്പുകൾ വളരുന്തോറും അവയുടെ ചർമ്മം കട്ടികൂടിയതും ഇലാസ്റ്റിക് കുറഞ്ഞതുമായി മാറുന്നു. ഷെഡ്ഡിംഗ് അവയുടെ വർധിച്ചുവരുന്ന വലിപ്പത്തെ ഉൾക്കൊള്ളാനും കേടായ ചർമ്മം നീക്കം ചെയ്യാനും അനുവദിക്കുന്നു.
കൂടാതെ, ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. ആരോഗ്യകരവും പ്രവർത്തനപരവുമായ പുറം പാളിയുടെ പരിപാലനത്തെ ഈ പ്രക്രിയ ഉറപ്പാക്കുന്നു. ഈ മാറ്റം പാമ്പിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക