പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. എന്നാൽ ചിലർ പാമ്പുകളെ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്താറുള്ളത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകാറുള്ളതുമാണ്.
ഇത്തരത്തിൽ പാമ്പിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ വെെറലാകുന്നത്. ഒരു പാമ്പ് പണവുമായി ഒരു വീടിനകത്തേക്ക് കയറിപ്പോകുന്ന വീഡിയോയാണത്. lindaikejiblogofficial – എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തതിരിക്കുന്നത്.
ഇത് സിംബാബ്വെയിൽ ചിത്രീകരിച്ചതാണെന്നാണ് റിപ്പോർട്ട്. പെരുമ്പാമ്പ് പണവുമായി പ്രവേശിച്ച വീട് “ജിറ റെറെറ്റ്സോ” എന്നറിയപ്പെടുന്ന ഒരു തുണികൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ആഫ്രിക്കൻ പരമ്പരാഗത മതങ്ങളിലെ വേട്ടക്കാരുമായും പൂർവ്വിക ആരാധനയുമായും ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ തുണി, അതിനാൽ തന്നെ ഇത്തരം തുണി കൊണ്ട് അലങ്കരിച്ചിരിക്കുന്ന വീടുകൾ അതിന്റെ ഉടമയെ സംരക്ഷിക്കാനും ശാക്തീകരിക്കാനും സഹായിക്കുന്ന നിഗൂഢമായ സ്വത്തുക്കൾ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാൽ ഇത് മനപൂർവം തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുൂക.