പാന്പ് എന്ന് കേട്ടാൽ തന്നെ പലരും ഞെട്ടി ഓടാറുണ്ട്. അപ്പോഴാണ് പാന്പിനെ തോളിലിട്ട് വീഡിയോ എടുക്കുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങൾ വൈറലാകുന്നത്. snakemasterexotics എന്ന യൂസറാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ഒരു പടുകൂറ്റൻ പാന്പിനെ ചുറ്റുവച്ചിരിക്കുന്നതാണ് വീഡിയോ. പാമ്പ് ശാന്തമായി അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലേക്ക് ഇഴഞ്ഞ് പോകുന്നത് നമുക്ക് കാണാൻ സാധിക്കും. മൃഗങ്ങളുമായി മനുഷ്യന് നേരിട്ട് ഇടപെഴകാൻ സാധിക്കുന്ന സംവിധാനങ്ങളൊക്കെ വിദേശ രാജ്യങ്ങളിലൊക്കെ കാണാറുണ്ട്. പലരും വിഷമില്ലാത്ത പാമ്പുകളെ പെറ്റുകളായി വളർത്താറുമുണ്ട്. കുട്ടിയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞിരിക്കുന്ന പാന്പിന് വിഷമില്ലന്ന് മനസിലാക്കാം.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. വിഷമില്ലാത്ത പാന്പാണെങ്കിലെന്താ കഴുത്തിൽ വലിഞ്ഞ് മുറുകി കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലെന്ത് ചെയ്യുമെന്നാണ് പലരും കമൻര് ചെയ്തിരിക്കുന്നത്.