“സമാധനത്തോടെ ഇരിക്കാ’നായിട്ടാണ് ടോയ്ലറ്റിലേക്ക് പോകുന്നതെന്നാണ് പലരും അവകാശപ്പെടുന്നത്. പോകുന്പോൾ കൂടെ മൊബൈൽ ഫോണുമായി പോയി സമയം കളയുന്നവരുമുണ്ട്. സുഖകരമായി ഇരിക്കാം എന്നത് തന്നെയാണ് യൂറോപ്യന്‍ ക്ലോസറ്റുകളുടെ പ്രധാന സൗകര്യം.
ഈ സൗകര്യം മുതലെടുത്ത് ടോയ്ലറ്റിൽ ഏറെ നേരം ചിലവിടുന്നവര്‍ ധാരാളമുണ്ട്. പത്രം വായന, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങി പലതിനും ടോയ്ലറ്റിനെ ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ സംഭവം വായിച്ചുകഴിയുന്പോള്‍ നിങ്ങളിലെ സമാധനം കുറച്ചു കുറയാൻ സാധ്യതയുണ്ട്.
സംഭവം എന്താണെന്നല്ലേ? പറയാം. യൂറോപ്യൻ ക്ലോസറ്റിൽ നിന്ന് പുറത്തേക്ക് വരുന്ന ഒരു പാന്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വീഡിയോ കണ്ടാൽ ആരുമൊന്നു ഞെട്ടും. ടോയ്ലറ്റിൽ പോകുന്പോൾ കുറച്ചുകൂടി ജാഗ്രതയാകും. തീർച്ച. യുഎസിൽ നിന്നാണ് വീഡിയോയുടെ വരവ്.
ടോയ്ലറ്റ് സീറ്റിന് അടിയിൽനിന്നും വെള്ളത്തിലൂടെ മുകളിലേയ്ക്ക് തലയിട്ട് നോക്കുന്ന പാമ്പിന്റെ വീഡിയോ ആളുകളിൽ ഒട്ടൊരു ഭയം വിതച്ച് സാമൂഹ്യ മധ്യമങ്ങളിൽ തരംഗമായി മാറുകയാണ്. 20 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു.
പെയ്റ്റൺ മലോൺ എന്ന ട്വിറ്റർ ഉപയോക്താവ് തന്റെ സുഹൃത്തിനുണ്ടായ അനുഭവം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ക്ലോസറ്റിൽ നിന്ന് പാന്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതു കാണാം.
“യുക്തിയ്ക്ക് നിരയ്ക്കാത്ത എന്റെ ഒരു ഭയം മാത്രമാണ് ഇതെന്നണാണ് ഞാൻ ആദ്യം കരുതിയിരുന്നത് എന്നാൽ അങ്ങനെയല്ല എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടെക്സസ് റാറ്റ് സ്നേക്ക് എന്ന ഇനത്തിൽപ്പെട്ട പാന്പാണ് വീഡിയോയിൽ കാണുന്നതെന്നാണ് വിദഗ്ധർ പറയന്നത്.
ചെറിയ എലികളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. ഈ ഇനത്തിൽപ്പെട്ട പാന്പുകൾക്ക് വിഷമില്ലത്രേ. സോഷ്യൽ മീഡിയയിൽ ഒരു സംശയം മാത്രം ഇപ്പോഴും ബാക്കിയാണ്- പാന്പ് എങ്ങനെ അവിടെ വന്നു? എതായാലും ഇനിയെങ്കിലും ടോയ്ലറ്റ് സീറ്റിൽ ഇരിയ്ക്കും മുന്‍പ് ഒന്നുകൂടി പരിസരം ശ്രദ്ധിച്ചോളൂ.