റിട്ടയർ ചെയ്ത് സമാധാനജീവിതം നയിക്കുന്ന ദന്പതിമാരുടെ വില്ലയിലേക്ക് വില്ലനായി അവൻ എത്തി. നടുക്കത്തോടെയാണ് അവർ അതു കണ്ടത്.
വീടിന്റെ മുൻവശത്തെ മേൽക്കൂരയിൽ ഒരു നെടുനീളൻ പാന്പ് തൂങ്ങിക്കിടക്കുന്നു. നിലത്ത് മുട്ടിക്കിടക്കുന്ന നീളം. വായിൽ ഒരു ഉടുമ്പുമുണ്ട്. താമസക്കാർ ഞെട്ടി വിറച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.
എന്നാൽ വിഷമില്ലാത്ത നിരുപദ്രവകാരിയായ പാന്പാണിതെന്നു മനസിലായതോടെ എല്ലാവർക്കും ആശ്വാസം. പിന്നെ ഫോട്ടോയെടുക്കലും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യലുമൊക്കെയായി…
ഓസ്ടേലിയയിലെ ക്വീൻസ്ലൻഡിലുള്ള വില്ലകളിൽ ഒന്നിന്റെ മേൽക്കൂരയിലാണ് വലിയൊരു ഉടുമ്പിനെ വിഴുങ്ങിക്കൊണ്ട് തൂങ്ങിക്കിടക്കുന്ന പാന്പിനെ കണ്ടത്.
കാട്ടുതീയെ തുടർന്ന് ഓസ്ട്രേലിയിൽ ഒട്ടേറെ മൃഗങ്ങൾ കാട്ടിൽ നിന്ന് വെള്ളവും ഭക്ഷണവും തേടി ജനവാസമേഖലകളിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയെത്തിയതാണ് ഈ വിഷരഹിത പാന്പും എന്നു കരുതുന്നു.