പാമ്പ് കടിച്ച വാർത്ത പലപ്പോഴും നമ്മൾ കേൾക്കാറുളളതാണ്. എന്നാൽ ഒന്നര മാസത്തിനിടെ ആറ് തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞാൽ അൽപമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
എന്നാൽ സംഗതി സത്യമാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ വികാസ് ദുബെ എന്ന യുവാവിനാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്.
യുവാവിനെ പാന്പ് കടിക്കുന്പോഴെല്ലാം ആശുപത്രിയിലെത്തി ചികിത്സ തേടാറുണ്ട്. ആശുപത്രി വാസം കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്പോഴേക്കും അടുത്ത പാന്പ് കടിയേറ്റിരിക്കും.
ശനിയോ ഞായറോ ആയിരിക്കും എല്ലായ്പ്പോഴും ഇയാൾക്ക് പാന്പ് കടിയേൽക്കുന്നത്. ഓരോ തവണയും പാന്പ് കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻവിളി ഉണ്ടാകുമെന്നും വികാസ് പറഞ്ഞു.