എങ്ങനെയും വൈറലായാൽ മതിയെന്ന ചിന്തയാണ് ഇപ്പോഴത്തെ പുതുതലമുറയ്ക്ക്. പ്രശസ്തി കിട്ടാൻ വേണ്ടി എന്ത് കാട്ടിക്കൂട്ടലുകളും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ തലമുറക്കാർ.
അതുപോലെതന്നെ പാന്പുമൊത്തുള്ള മനുഷ്യരുടെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇപ്പോഴിതാ ഷ്കോദലേര എന്ന റഷ്യന്‍ നർത്തകി കൂറ്റനൊരു പാമ്പിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്.
ഒരു കൈ കൊണ്ട് നീട്ടിപിടിക്കാന്‍ പറ്റുന്നത്രയും ദൂരത്തേക്കാണ് ഇവര്‍ പാമ്പിനെ പിടിച്ചിരിക്കുന്നത്. യുവതി പാമ്പിന്റെ മുഖത്ത് ചുംബിക്കാനായി ഒരുങ്ങുന്നു. അപ്രതീക്ഷിത നീക്കത്തിൽ ഭയന്ന് പോയ പാമ്പ് യുവതിയുടെ മൂക്കില്‍ കടിക്കുന്നു.
പാമ്പിന്റെ കടിയേറ്റിട്ടും ഭയന്ന് പിന്മാറാന് യുവതി തയ്യാറായില്ല. അവര്‍ ധൈര്യപൂര്‍വം പാമ്പിനെ താഴെ വയ്ക്കുകയും ഒപ്പം നിലത്ത് ഇരിക്കുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും വിമർശനവുമായി രംഗത്തെത്തി. പാന്പിനെ ചൊടിപ്പിക്കാൻ ശ്രമിച്ചിട്ടാണ് ദംശനം ഏറ്റതെന്നാണ് മിക്കവരും പറഞ്ഞത്.