പാമ്പ് എന്നു കേൾക്കുന്പോഴേ ഭയന്ന് പിന്നോട്ട് ഓടുന്നവരാണ് അധികം ആളുകളും. പാന്പിന്റെ പല വീഡിയോയും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പാന്പിന്റെ കടിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു എന്നൊക്കെ നമ്മൾ കേട്ടിട്ടില്ലേ.
എന്നാൽ കാണുകയും ചെയ്യാം അത്. പാന്പ് കടി ഏൽക്കാതെ രക്ഷപെട്ട ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വിഷ്വല് ഫീസ്റ്റ് എന്ന എക്സ് ഹാന്റിലില് നിന്നും ‘ പാമ്പ് മുഖത്ത് കടിക്കുന്നതിന് മുമ്പ് ഒരാള് പാമ്പിനെ പിടികൂടുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
ഒരു കൂറ്റൻ പാന്പിനെ യുവാവ് പിടികൂടുന്നതാണ് വീഡിയോ. പാന്പിനെ പിടിക്കുന്പോൾ അത് വായ തുറന്ന് യുവാവിനെ കടിക്കാൻ ശ്രമിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. തലനാരിഴയ്ക്കാണ് പാന്പിന്റെ കടിയിൽ നിന്ന് യുവാവ് രക്ഷപെട്ടത്.
എന്തായാലും ഇതിന്റെ വീഡിയോ വളരെ വേഗംതന്നെ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. പലരും യുവാവിന്റെ ആയുസിനെ കുറിച്ചാണ് അഭിപ്രായപ്പെട്ടത്. എന്തായാലും നല്ല ആയുസുള്ള മനുഷ്യനാണ് ഇയാൾ എന്ന് പലരും അഭിപ്രായപ്പെട്ടു.