വീട്ടിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനിടയിൽ പാമ്പിന്റെ കടിയേറ്റ് തൊഴിലാളി. ഫ്ലോറിഡയിലെ പാം സിറ്റിയിലെ വീട്ടിൽ ഒരു പാക്കേജ് ഇറക്കിവിടുന്നതിനിടെയാണ് ഡെലിവറി തൊഴിലാളിയെ ഈസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്ക് കടിച്ചത്.
വാതിലിനടുത്തേക്ക് നടന്ന് പൊതി താഴെ വെച്ചപ്പോഴാണ് ഡ്രൈവറുടെ കാലിന്റെ പിൻഭാഗത്ത് പാമ്പ് കടിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ അവളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
കിഴക്കൻ ഡയമണ്ട്ബാക്ക് റാറ്റിൽ സ്നേക്കുകൾ വളരെ വിഷമുള്ളവയാണ്, ഈ പ്രദേശത്ത് ഇവ വളരെ സാധാരണമാണ്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ വിഷമുള്ള പാമ്പായി ഇവ അറിയപ്പെടുന്നു. ചിലതിന് 8 അടി വരെ നീളവും 10lb വരെ ഭാരവുമുണ്ട്.
ഈ പാമ്പുകളെ സാധാരണയായി തിരിച്ചറിയുന്നത് അവയുടെ പുറകിലുള്ള വജ്രത്തിന്റെ ആകൃതി നോക്കിയാണ്. അഞ്ച് പേരെ കൊല്ലാൻ തക്ക വിഷം ഈ പാമ്പിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് ഓരോ വർഷവും യുഎസിൽ ഏകദേശം 7,000 മുതൽ 8,000 വരെ ആളുകൾക്ക് വിഷപ്പാമ്പുകളുടെ കടിയേൽക്കുന്നുണ്ട്.