പാറ്റ്ന: ബിഹാറിൽ പാമ്പ് പ്രദർശനത്തിനിടെ ബാലൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പാമ്പാട്ടിക്കു പത്തു വർഷം തടവും 10,000 രൂപ പിഴയും.
ഭാഗൽപുർ കോടതിയാണു ശിക്ഷ വിധിച്ചത്. 2011 ഓഗസ്റ്റ് 24ന് ഭാഗൽപുരിലെ പീർപെയിന്റി ബസാറിലായിരുന്നു കേസിനാസ്പദമായ സംഭവം. പതിനഞ്ച് വയസുണ്ടായിരുന്ന ദിവാകർ കുമാറാണു മരിച്ചത്.
പ്രദർശനം കാണാനെത്തിയ ബാലന്റെ കഴുത്തിൽ പാമ്പിനെ ചുറ്റിയിട്ടശേഷം പാമ്പാട്ടി മുഹമ്മദ് ഷംസുലിൻ മകുടി ഊതിയപ്പോൾ കടിയേൽക്കുകയായിരുന്നു. വലതുകൈയിൽ കടിയേറ്റു ബോധരഹിതനായി നിലത്തുവീണ ബാലനെ രക്ഷിക്കാൻ പാമ്പാട്ടി ചില മന്ത്രപ്രയോഗങ്ങൾ നടത്തിയെങ്കിലും മരണം സംഭവിച്ചു.