“വീട്ടിലെ പൂച്ചയെ കാണാനില്ല’- ജിർവാട്ടിന്റെ സഹായം അഭ്യർഥിച്ച് വിളിച്ച സുഹൃത്ത് പറഞ്ഞു. തായ്ലൻഡിലെ അങ്തോംങ്ക്കാരനായ ഹരിതത്താണ് സുഹൃത്തിന്റെ സഹായത്തിന് വിളിച്ചത്.
തന്റെ ഒാമന മൃഗമായ പൂച്ചയെ കാണാനില്ലെന്നാണ് ഹരിതത്തിന്റെ സങ്കടം. ഹരിതത്തിന്റെ വീട്ടിലെത്തിയ ജിർവാട്ട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
ഇതോടെ ജിർവാട്ട് ഒരുകാര്യം ഉറപ്പിച്ചു പൂച്ച കാണാതെ പോയതല്ല, എന്തോ പിടികൂടിയതാണ്. ഇതോടെ വില്ലനെ കണ്ടെത്താൻ വീടും പരിസരവും രണ്ടുപേരും കൂടി തിരയാൻ തുടങ്ങി.
ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഇരുവരും പൂച്ചയെ മോഷ്ടടിച്ച “കള്ളനെ’ കണ്ടെത്തി. വീടിന്റെ പരിസരത്ത് സൂക്ഷിച്ചിരുന്ന പഴയ ടയറുകൾക്ക് ഇടയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരു ഭീമൻ പെരുന്പാന്പ്.
പൂച്ചയെ വിഴുങ്ങിയിട്ട് സുഖമായി വിശ്രമിക്കുകയായിരുന്നു പാന്പ്. ടയറിന്റെ ആകൃതിയിൽ ചൂറ്റിയിരിക്കുന്നതിനാൽ പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടുകയില്ല.
ജിർവാട്ട് പാന്പിനെ പിടികൂടി പുറത്തെടുത്തു. പത്ത് അടിയോളം നീളമുണ്ടായിരുന്നു പെരുന്പാന്പിന്.