തളിപ്പറമ്പ്: വന്യജീവി സംരക്ഷകൻ അനിൽ തൃച്ചംബരം മൂന്ന് മാസത്തെ നിരീക്ഷണത്തിൽ സംരക്ഷിച്ച ചേരയുടെ മുട്ടകൾ വിരിഞ്ഞു .
വനം വകുപ്പിന്റെയും മലബാർ അവയർനെസ് ആൻഡ് റെസ്ക്യു സെന്റർ ഫോർ വൈൽഡ് ലൈഫിന്റെയും റെസ്ക്യു വറായ അനിൽ മൂന്നു മാസത്തോളം സംരക്ഷിച്ച് വന്ന മുട്ടകളാണ് വിരി ഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നി നാണ് കോരൻപീടികയിലെ ഒ.പി.ശിവദാസന്റെ വീട്ടുപറമ്പിന്റെ മതിൽ കെട്ടാനായി പണിയെടുത്തമ്പോൾ ഒമ്പത് പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്.
വീട്ടുകാർ തളിപ്പറമ്പ് ഫോറസ്റ്റ് റെയഞ്ച് ഓഫീസർ വി.രതീശനെ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ എച്ച്.ഷാജഹാന്റെ നിർദ്ദേശപ്രകാരമാണ് അനിൽ തൃച്ചംബരം സ്ഥലത്തെത്തി മുട്ടകൾ ശേഖരിച്ചത്.
പരിശോധനയിൽ ചേരയുടെ മുട്ടയാണ് ഇതെന്ന് കണ്ടെത്തി. തുടർന്ന് അനിൽ തന്റെ സ്വന്തം നിരീക്ഷണത്തിൽ സംരക്ഷിക്കുകയായിരുന്നു .
കഴിഞ്ഞ ദിവസമാണ് മുട്ട വിരിഞ്ഞ് ഒമ്പത് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ചേര കുഞ്ഞുങ്ങളെ അതിന്റെ തനത് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു.