ചിറ്റൂർ : കൊതുകുശല്യം രൂക്ഷമായിരിക്കുന്ന താലൂക്ക് ആശുപത്രിയിൽകൂട്ടി കുട്ടികളുടെ വാർഡിൽ വിഷപാന്പ് എത്തിയത് ചികിത്സയിൽ കഴിയുന്നവരുടെ രക്ഷിതാക്കളെ പരിഭ്രാന്തരാക്കി.വാർഡിന്റെ മേൽഭാഗത്തുനിന്നാണ് പാന്പ് കട്ടിലിൽ വീണത്. അൽപ്പസമയത്ത് വൈദ്യുതിയും നിലച്ചതോട വാർ ഡിലുണ്ടായിരുന്നവർ ഭയന്നു വിറച്ചു. സ്ത്രീകൾ കുട്ടികളെയുമെടുത്ത് വാർഡിനു പുറത്തോടി.
മറ്റുള്ളവർ മൊബൈലിൽ ടോർച്ച് ഉപയോഗിച്ചാണ് വൈദ്യുതി തിരിച്ചെത്തുംവരെ കഴിച്ചു കൂട്ടിയ ത്. വാർഡിനു ചുറ്റും പാഴ്ചെടികൾ കാടു പിടിച്ച് വളർന്നു നിൽപ്പാണ്. ഇവിടെ നിന്നാണ് ഇഴജന്തു മേൽക്കൂരയിലേക്ക് എത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് കുഞ്ഞുങ്ങളെയുംകൊണ്ടു വരുന്നവർ കൊതുകുനശീകരണി ,ടോർച്ച് ,നായയെ തുരത്താൻ ഒരു വടിവരെ കരുതേണ്ടതായിട്ടുണ്ട്. വാർഡിനു സമീപത്തെ മരകൊന്പുകൾ മേൽപ്പുരയിലേക്കാണ് ചരിഞ്ഞുനിൽക്കുന്നത്..
രാത്രി സമയങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായാൽ കുട്ടികൾക്ക് ഉറങ്ങാനും കഴിയുന്നില്ല. അസുഖം ബാധിച്ച് ചികിത്സയ്ക്കെത്തുന്നവർക്ക് വാർഡിൽ അപകടം സംഭവിക്കുമെന്നതാണ് നിലവിലുള്ള സാഹചര്യം . ആശുപത്രിയിലെ മിക്കവാർഡുകളിലും കൊതുകുശല്യം വർധിച്ചു വരികയാണ്. ആശുപത്രി കോന്പൗണ്ടിനകത്ത് വ്യാപിച്ചു കാണുന്ന
പാഴ്ചെടികൾ ശുചീകരിക്കണമെന്നതും വാർഡ് കെട്ടിടങ്ങൾക്ക് ഭീഷണിയായ മരകൊന്പുകൾ മുറിച്ചുമാറ്റണമെന്നും പൊതുജന ആവശ്യം ഉയർന്നിട്ടുള്ളത്.
നിലവിൽ ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്റർ ഓപ്പറേഷൻ തിയേറ്ററിലേക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂ്. രാത്രി സമയങ്ങളിൽ വൈദ്യുതിയും നിലയ്ക്കുന്പോൾ ലൈറ്റ് കത്തുന്നതിനായും ഉപയോഗിക്കണമെന്നത് കിടപ്പ് രോഗികളായെത്തുന്നവരുടെ ആവശ്യമായിരിക്കുകയാണ്.