ബീച്ച് ടൗവല്‍ വിഴുങ്ങി അത്യാസന്ന നിലയിലായ പാമ്പിന്റെ വയറ്റില്‍ നിന്നും ടൗവ്വല് പുറത്തെടുത്തു. സിഡ്നിയിലെ ഒരു ആശുപത്രിയിലാണ് സംഭവം.
കാര്‍പെറ്റ് പൈതല്‍ വിഭാഗത്തില്‍പ്പെട്ട മോണ്ടി എന്ന 18 വയസുള്ള പാമ്പാണ് ടൗവല്‍ വിഴുങ്ങിയത്. അഞ്ച് കിലോ ഭാരവും മൂന്ന് മീറ്റര്‍ നീളവുമുണ്ടായിരുന്നു ഈ പാമ്പിന്.
ഉടമ ഡാനിയല്‍ ഒ സുള്ളിവന് പാമ്പിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം എന്‍ഡോസ്കോപ്പി ചെയ്ത് ടൗവലിന്റെ സ്ഥാനം കണ്ടെത്തിയതിന് ശേഷം ഉപകരണത്തിന്റെ സഹായത്തോടെ അത് പുറത്തെടുക്കുകയായിരുന്നു.
നിലവില്‍ ഈ പാമ്പ് പൂര്‍ണ ആരോഗ്യം നേടിയിരിക്കുകയാണ്. ആശുപത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കൂടിയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.