വീട് മുഴുവൻ അലങ്കോലമാക്കിയിട്ടിരിക്കുന്നു. വീട്ടുടമസ്ഥനായ ലബ്സനിത് പുറത്തുപോയി മടങ്ങി വന്നപ്പോൾ കണ്ട കാഴ്ചയാണിത്. ഏതോ കള്ളന്റെ മോഷണ ശ്രമത്തിനിടെയുള്ള പരാക്രമമായിട്ടാണ് ലബ്സനിത് സംഗതിയെ ആദ്യം കണ്ടത്.
തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ വീട്ടുടമസ്ഥൻ ശരിക്കും ഞെട്ടി. ഒരു കൂറ്റൻ പെരുന്പാന്പാണ് വില്ലൻ. തായ്ലൻഡിലാണ് സംഭവം.
വീട്ടുടമസ്ഥൻ തന്നെയാണ് പെരുമ്പാമ്പിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീടിനു മുകളിൽ എങ്ങനെയോ എത്തിയ പാമ്പ് സീലിംഗ് തകർത്ത് മുറിക്കുള്ളിലേക്ക് പതിക്കുകയായിരുന്നു.
മേശയുടെ മുകളിൽ വച്ചിരുന്ന പ്ലേറ്റുകൾ അടക്കമുള്ള വസ്തുക്കൾ പാമ്പ് ഇഴഞ്ഞു നീങ്ങുന്നതിനിടെ താഴെ വീണു തകരുകയായിരുന്നു.
പാമ്പ് ഭിത്തിയിലൂടെ ഇഴഞ്ഞ് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. സുരക്ഷാ ജീവനക്കാർ സ്ഥലത്തെത്തി പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്ന രംഗങ്ങളും വീഡിയോയിൽ പകർത്തിയിട്ടുണ്ട്.
ബലമേറിയ കമ്പി ഉപയോഗിച്ച് അതിൽ പാമ്പിനെ ചുറ്റിയ ശേഷം ബാഗിലാക്കിയാണ് അവർ കൊണ്ടുപോയത്.