വിഷപ്പാമ്പുകൾ നിറഞ്ഞ കിണറ്റിൽ വീണ നായ്ക്കുട്ടികൾക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. മൂന്ന് നായ്ക്കുട്ടികളാണ് കിണറ്റിൽ വീണത്. സംഭവം ആളുകൾ കണ്ടിരുന്നുവെങ്കിലും പാമ്പുകൾ ഉള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് കിണറ്റിലിറങ്ങുവാൻ ആരും തയാറായില്ല.
സ്ഥലത്ത് എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥൻ ആലോചിച്ച് സമയം കളയാതെ കിണറ്റിലിറങ്ങി നായ്ക്കുട്ടികളെ രക്ഷിക്കുകയായിരുന്നു. നായക്കുട്ടിയെ രക്ഷിച്ച് കരയിൽ നിൽക്കുന്നയാൾക്ക് കൈമാറുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.
സ്വന്തം ജീവൻ പണയപ്പെടുത്തി മിണ്ടാപ്രാണികളെ രക്ഷിച്ച ഇദ്ദേഹത്തെ തേടി അഭിനന്ദന പ്രവാഹമാണ്.