കോഴിക്കോട്: പാമ്പ് ഒരു പാവാല്ലേ…. നിഷ്കളങ്കതയോടെ വിദ്യാര്‍ഥികളുടെ ചോദ്യം.കേരളത്തില്‍ മൂര്‍ഖന്‍ , അണലി, വെള്ളിക്കെട്ടന് തുടങ്ങിയ ഇനങ്ങളില്പ്പെട്ടവയ്ക്ക് മാത്രമേ മാരക വിഷമുള്ളൂവെന്ന സുവോളജിക്കല്‍ സര്‍വേയുടെ അസിസ്റ്റന്റ് സുവോളജിസ്റ്റ് ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞതോടെയാണ് വിദ്യാര്‍ഥികളുടെ പാന്പുഭയം വിട്ടകന്നത്.
സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ മേഖലാ ശാസ്ത്ര കേന്ദ്രത്തിലാണ് സ്കൂൾ വിദ്യാര്‍ഥികള്‍ പങ്കെടുത്ത ‘പാമ്പുകള്‍ക്കൊപ്പം ഒരു ദിവസം’ ശില്‍പ്പശാല സംഘടിപ്പിച്ചത്.
വിദഗ്ധര്‍ പാന്പുകളെ കയ്യിലെടുത്ത് പരിചയപ്പെടുത്തി. എലികളെ പിടികൂടുന്നതു വഴി കൃഷിക്കും പ്രകൃതിക്കും ഏറെ സഹായം ചെയ്യുന്നവരാണ് പാമ്പുകളെന്നതു മിക്ക വിദ്യാർഥികൾക്കും പുതിയ അറിവായിരുന്നു.
വനം വകുപ്പിന്റെ പാമ്പ് പിടിത്ത വിദഗ്ധന്‍ സുരേഷ് കോട്ടൂളി പാമ്പുകളെ പ്രദര്‍ശിപ്പിച്ചു. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോഴിക്കോട് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പി.എം. സുരേഷന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ ശാസ്ത്ര കേന്ദ്രം പ്രോജക്ട് കോ-ഓർഡിനേറ്റര്‍ മാനസ് ബഗ്ചി അധ്യക്ഷത വഹിച്ചു.