നെടുങ്കണ്ടം: എടിഎം കൗണ്ടറിൽ മുർഖൻ പാമ്പ് കയറിയതിനെത്തുടർന്ന് എടിഎം കൗണ്ടർ പൂട്ടിയിട്ടു.
ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് കൂട്ടാറിലെ എടിഎം കൗണ്ടറിൽ മുർഖൻ പാമ്പിനെ കണ്ടത്.
പണം പിൻവലിക്കാനെത്തിയ വീട്ടമ്മ പാമ്പിനെ കണ്ടതോടെ ഭയന്ന് എടിഎമ്മിൽനിന്നു ഇറങ്ങി വിവരം ബാങ്ക് അധികൃതരെ അറിയിച്ചു.
തുടർന്ന് പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ എടിഎം അടച്ചിട്ടു.
ഇതിനിടെ ബാങ്ക് അധികൃതരും നാട്ടുകാരും ചേർന്ന് വീണ്ടും എടിഎം കൗണ്ടറിൽ പരിശോധന നടത്തി. പരിശോധനക്കിടെ പാമ്പിനെ കണ്ടെത്തി.
വിവരം കല്ലാർ ഫോറസ്റ്റ് സെക്ഷൻ ഓഫീസിൽ അറിയിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എസ്. നിഷാദ്, അനിഷ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മുർഖൻ പാമ്പിനെ പിടികൂടി തേക്കടി വനത്തിൽ എത്തിച്ച് തുറന്നുവിട്ടു.