പലതരം പാന്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ വിഷപ്പാന്പുകളുമുണ്ട്, അല്ലാത്തവയും ഉണ്ട്. എന്നാൽ ഇൻലാൻഡ് തായ്പാൻ എന്ന പേരിലൊരു പാന്പുണ്ട്.
ഇതിന് ഭയങ്കര വിഷമാണ്. ഈ പാന്പിന്റെ ഒരു കടി കിട്ടിയിൽ മനുഷ്യൻ തീർന്നെന്നു പറഞ്ഞാൽ മതിയല്ലോ.
ഒരു കടിക്ക് 100 മനുഷ്യർ
ഒരു കടി കടിക്കുന്പോൾ ഇവൻ പുറത്തുവിടുന്ന വിഷം നൂറു മനുഷ്യരെ കൊല്ലാൻ മാത്രം ശക്തിയുള്ളതാണ്.
പക്ഷേ ഇത്രയും വിഷം ഉള്ളിൽ ചുമന്നു നടക്കുന്പോഴും ഇവന് ഇവന്റെ വലിപ്പം അറിയില്ലായെന്നതാണ് ഏറെ കൗതുകകരം. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്ന് പറയുന്നതുപോലെ.
ഈ പാന്പുകൾ ഭീരുക്കളായിട്ടാണ് അറിയപ്പെടുന്നത്. ഒറ്റപ്പെട്ട ആവാസ വ്യവസ്ഥയിലാണ് ഇവയുടെ സഞ്ചാരം.
അളമുട്ടിയാൽ കടിക്കും
നമ്മുടെ നാട്ടിലെ ചേരപ്പാന്പൊക്കെ നമ്മെ കടിക്കണമെങ്കിൽ അണ മുട്ടണം. തായ്പാന്റെ കാര്യവും ഏറെക്കുറെ അങ്ങനെയാണ്. ചേരപ്പാന്പിന് വിഷമില്ല. ഇവന് വിഷമുണ്ട്. ഇത്രയേയുള്ളൂ വ്യത്യാസം.
പക്ഷേ താൻ ഭൂമിയിലെ ഏറ്റവും വിഷമുള്ള പാന്പാണെന്ന് ഇവറ്റകൾക്ക് അറിയില്ലായെന്നതും കാണണം. അതുകൊണ്ട് മനുഷ്യൻമാര് രക്ഷപ്പെട്ടുവെന്ന് പറഞ്ഞാൽ മതിയല്ലോ.
ആറുമുതൽ എട്ടടിവരെയാണ് ഇവയുടെ നീളം. ഇവയുടെ വിഷം ഉള്ളിൽ ചെന്നാൽ മനുഷ്യനെ വേഗത്തിൽ മരണത്തിന് കീഴ്പ്പെടുത്തും.
(തുടരും)