തായ്പാനുകൾ ഇര തേടി ഇറങ്ങുന്നത് പ്രധാനമായും രാത്രി സമയത്താണ്. പകൽ സമയത്ത് വളരെ അപൂർവമായി മാത്രമേ ഇവ പുറത്തുവരൂ.
മധ്യ-പൂർവ്വ ഒാസ്ട്രേലിയയിലെ ഊഷര പ്രദേശങ്ങളിൽ ആണ് ഇവയെ കാണപ്പെടുന്നത്. ഒാസ്ട്രേലിയയിലെ ഗോത്രവർഗ്ഗക്കാർ ഇതിനെ ഡാൻഡാറബില്ല എന്നാണ് വിളിക്കുന്നത്.
കടൽ പാന്പുകളെക്കാൾ ഭീകരൻ
ഈ പാമ്പിനെ കുറിച്ച് ആദ്യമായി പഠനം നടത്തിയത് 1879 ൽ ഫ്രെഡറിക്ക് മക്കൊയ് ആയിരുന്നു. 1882 ൽ വില്യം ജോൺ മക്ലെയും ഈ പാമ്പിനെ പറ്റി പരാമർശിച്ചിരുന്നു. പിന്നീട് ഇവയെ ശാസ്ത്രലോകം കാണുന്നത് 1972ൽ ആണ്.
തായ്പാന്റെ വിഷത്തിന്റെ കാഠിന്യം കണക്കാക്കുവാൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് ഇവയുടെ വിഷം കടൽപാമ്പുകളേക്കാൾ മാരകമാണെന്ന് കണ്ടെത്തിയത്.
മനുഷ്യന്റെ ഹൃദയഭിത്തികളിൽ ഏറ്റവും മാരകമായ ആഘാതം ഏൽപ്പിക്കുവാൻ ഇവയുടെ വിഷത്തിനു കഴിയും. മറ്റു പാമ്പുകളെ അപേക്ഷിച്ച് ഇവ സസ്തനികളെയാണ് വേട്ടയാടുന്നത്. ഉഷ്ണരക്തം ഉള്ള ജീവികളെ വേഗത്തിൽ കൊല്ലാൻ ഇവയുടെ വിഷത്തിനു കഴിയുന്നു.
ചികിത്സ ഉടനെ നൽകണം
ഇവ മനുഷ്യനെ കടിച്ചാൽ അങ്ങേയറ്റം മുക്കാൽ മണിക്കൂറിനകം സൗകര്യങ്ങളുള്ള ഒരു ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിയാൽ രക്ഷപ്പെടുത്താം.
ഉടനെ ചികിത്സ കിട്ടിയില്ലെങ്കിൽ 30-45 മിനുട്ടുകൾക്ക് ഉള്ളിൽതന്നെ രോഗി മരിക്കുന്നു. വളരെ ഒറ്റപ്പെട്ട രീതിയിൽ ജീവിക്കുന്ന തായ്പാൻ മനുഷ്യരുമായി സമ്പർക്കം തീരെ ഇല്ലാത്തതിനാൽ ഇവയെ മനുഷ്യർക്ക് ഏറ്റവും അപകടകരം ആയ പാമ്പുകളിൽ ഒന്നായി കണക്കാക്കുന്നില്ല.
എന്നിരുന്നാലും ഈ പാന്പുകൾക്ക് ഭീഷണിയായി നമ്മൾ മാറുന്നുവെന്ന് തോന്നിയാൽ ഭീരുവാണെങ്കിലും ഇവൻ കടിക്കും. വളരെ വേഗത്തിൽ ശരീരം വളച്ചൊടിച്ച് തല ഉയർത്തിയാണ് ഇവ ഇരയെ ആക്രമിക്കുന്നത്.
(തുടരും).